'ഈയൊരു ദിവസത്തെ കടംവീട്ടാൻ ഈ ജന്മം മതിയാവാതെ വരും'; മമ്മൂട്ടിക്കൊപ്പം പിഷാരടിയുടെ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ

പഞ്ചവർണതത്തയുടെ തീമിൽ ഒരു സ്പെഷ്യൽ കേക്ക് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ താരത്തിന് സമ്മാനിച്ചിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

മലയാളികളുടെ ഇഷ്ടതാരം രമേശ് പിഷാരടിയുടെ പിറന്നാളായിരുന്നു ഇന്നലെ. നിരവധി താരങ്ങളാണ് പിഷാരടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന പുഴുവിന്റെ സെറ്റിൽ വച്ചായിരുന്നു പിഷാരടിയുടെ പിറന്നാൾ ആഘോഷം. കൂടാതെ പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണതത്തയുടെ തീമിൽ ഒരു സ്പെഷ്യൽ കേക്ക് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ താരത്തിന് സമ്മാനിച്ചിരുന്നു. ഇപ്പോൾ എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പു പങ്കുവച്ചിരിക്കുകയാണ് താരം. 

“നന്ദി.. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല; ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നൽകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാൻ ഈ ജന്മം മതിയാകാതെ വരും..പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവർ,സഹപ്രവർത്തകർ, സുഹൃത്തുക്കൾ, മാധ്യമങ്ങൾ,സർവോപരി പ്രേക്ഷകർ അങ്ങനെ അങ്ങനെ ഓരോരുത്തർക്കും നന്ദി, ” പിഷാരടി കുറിച്ചു. 

മമ്മൂട്ടിക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളെ ടാഗ് ചെയ്തുകൊണ്ടാണ് പിഷാരടി ഈ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചത്. പക്ഷിയും ഓന്തും മരവും ഇലയുമൊക്കെ നിറഞ്ഞ കേക്കായിരുന്നു പ്രിയ കുഞ്ചാക്കോ ബോബന്റെ സമ്മാനം. “ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,” എന്ന ക്യാപ്ഷനോടയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്. “പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,”എന്ന കുറിപ്പിൽ പിഷാരടി പിറന്നാൾ കേക്ക് ലഭിച്ച വിവരം ആരാധകരെ അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER