'ആ സിനിമയ്ക്ക് ശേഷം എനിക്ക് ഷർവാണി ഇടാൻ പറ്റാതെയായി'; രസകരമായ അനുഭവം പറഞ്ഞ് രമേഷ് പിഷാരടി

ഇപ്പോഴിതാ സിനിമ ഇറങ്ങിയതിന് ശേഷം ഷർവാണി ഇട്ട് എങ്ങും പോകാറില്ലെന്ന് പറയുകയാണ് പിഷാരടി.
Ramesh Pisharody
Ramesh Pisharodyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. നടൻ രമേഷ് പിഷാരടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നല്ലവനായ ഉണ്ണി എന്ന ആ കഥാപാത്രത്തിന് വൻ സ്വീകാര്യതയും ലഭിച്ചു. സിനിമയിൽ ഉണ്ണിയുടെ അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഷർവാണി ഇട്ട് വരുന്ന ഒരു സീൻ ഉണ്ട്.

തിയറ്ററിൽ പൊട്ടിച്ചിരി പടർത്തിയ സീനുകളിൽ ഒന്നായിരുന്നു ഇത്. ഇപ്പോഴിതാ സിനിമ ഇറങ്ങിയതിന് ശേഷം ഷർവാണി ഇട്ട് എങ്ങും പോകാറില്ലെന്ന് പറയുകയാണ് പിഷാരടി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി.

"ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട് നല്ല വേഷം, നല്ലവനായ ഉണ്ണി. അതിൽ പിന്നെ എനിക്ക് ഷർവാണി ഇടാൻ പറ്റാതെയായി. ആ സിനിമയ്ക്ക് ശേഷം കല്യാണത്തിനോ കാത് കുത്തലിനോ ഷർവാണി ഇട്ട് പോയിട്ടില്ല. ഇത് ഇട്ടാൽ അപ്പോൾ നല്ലവനായ ഉണ്ണി എന്ന പേര് വരും", രമേഷ് പിഷാരടി പറഞ്ഞു.

Ramesh Pisharody
സൈക്കോളജിക്കല്‍ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോ മോളും; ഷാഹി കബീറിന്റെ രചന, സംവിധാനം കിരണ്‍ ദാസ്

2015 ലായിരുന്നു ചിത്രം റിലീസിനെത്തിയത്. ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് നാദിർഷ ആണ്. നമി​ത പ്രമോദ് ആണ് ചിത്രത്തിൽ നായികയായെത്തിയത്. സുജിത് വാസുദേവ് ആണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയത്.

Ramesh Pisharody
'കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?'; വിശ്വസ്തന്റെ ചതിയും ഇന്ത്യയുടെ ഉറക്കം കളഞ്ഞ ചോദ്യവും; അണിയറയിലെ അറിയാക്കഥ

മീനാക്ഷി അനൂപ്, വി കെ ശ്രീരാമൻ, കലാഭവൻ ഷാജോൺ തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. 50 കോടിയോളം ചിത്രം ബോക്സോഫീസിൽ കളക്ട് ചെയ്തു. ജോൺ ജാനി ജനാർദ്ദൻ എന്ന പേരിൽ‌ കന്നഡയിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു.

Summary

Cinema News: Actor Ramesh Pisharody talks about his character in Amar Akbar Anthony.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com