രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി; വധു ഡെബി

10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്
rahul subrahmanian
രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി
Updated on
1 min read

ടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. രാഹുൽ തന്നെയാണ് വിവാഹ വിശേഷം ആരാധകരുമായി പങ്കുവച്ചത്.

ജൂൺ 12നായിരുന്നു വിവാഹം. വിവാഹശേഷം കൊച്ചിയിൽ നടന്ന വിവാഹ റിസപ്ഷനിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ പങ്കെടുത്തു. ജയസൂര്യ, ഇന്ദ്രൻസ്,ഭാവന, ജോമോൾ, അരുൺ ​ഗോപി, സിതാര, ശിൽപ ബാല, മൃദുല മുരളി, ഷഫ്ന, വിനീത്, അഭയ ഹിരൺമയി തുടങ്ങിയവർ പങ്കെടുത്തു. ആഘോഷവേളയിൽ രമ്യ നമ്പീശനും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിച്ച നൃത്തവും വൈറലായി. ഈ വർഷം ഏപ്രിൽ മാസത്തിലായിരുന്നു രാഹുലിന്റെയും ഡെബി സൂസന്റെയും വിവാഹനിശ്ചയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്ര​ഗാന രം​ഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് 'ജോ ആൻഡ് ദ് ബോയ്', 'സെയ്ഫ്', 'മേപ്പടിയാൻ', 'ഹോം' എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഈണമൊരുക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com