'ആദ്യം 'ടോക്സിക്', പിന്നെ 'പാരഡൈസ്', ഇനി 'രണബാലി' ? അടുത്ത ബോംബ് ലോഡിങ്; ഇവർക്ക് പാൻ ഇന്ത്യൻ മതിയായില്ലേ!' സോഷ്യൽ മീഡിയയിൽ ചർച്ച

മികച്ച കാസ്റ്റിങും സാങ്കേതിക വിദ​ഗ്ധരുമൊക്കെ ഉണ്ടായിട്ടും 'ടോക്സിക്കി'നും 'പാരഡൈസി'നും ബോക്സ് ഓഫീസിൽ തിളങ്ങാനായില്ല.
Toxic, Ranabaali, The Paradise
Toxic, Ranabaali, The Paradiseഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
2 min read

'കെജിഎഫ്', 'ബാഹുബലി', 'കാന്താര' പോലുള്ള ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട് കന്നഡ, തെലു​ഗു സിനിമാ ലോകം. ബി​ഗ് ബഡ്ജറ്റിൽ വലിയ ക്യാൻവാസിൽ പാൻ ഇന്ത്യൻ ലെവലിൽ ഒരുക്കുന്ന ഇത്തരം സിനിമകൾക്ക് ആരാധകരും ഏറെയാണ്. പലപ്പോഴും വൻ ഹൈപ്പോടെയാണ് ഇത്തരം സിനിമകൾ തിയറ്ററുകളിലേക്ക് എത്താറ്.

ഈ അടുത്തിടെ പ്രേക്ഷകർക്കിടയിൽ അത്തരം വലിയ ഹൈപ്പുണ്ടാക്കിയ ചിത്രങ്ങളായിരുന്നു യഷ് നായകനായെത്തിയ 'ടോക്സിക്', നാനി നായകനായെത്തിയ 'ദ് പാരഡൈസ്', വിജയ് ദേവരകൊണ്ട നായകനാകുന്ന 'രണബാലി'. മികച്ച കാസ്റ്റിങും സാങ്കേതിക വിദ​ഗ്ധരുമൊക്കെ ഉണ്ടായിട്ടും 'ടോക്സിക്കി'നും 'പാരഡൈസി'നും ബോക്സ് ഓഫീസിൽ തിളങ്ങാനായില്ല. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന 'രണബാലി'യുടെ റിലീസ് തീയതി ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന് പിന്നാലെ വൻ ഹൈപ്പിലെത്തി, എന്നാൽ മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാൻ കഴിയാതെ പോയ ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളും സിനിമാ പ്രേമികൾ തുടങ്ങിക്കഴിഞ്ഞു. 'ടോക്സിക്കും', 'പാരഡൈസും' പോലെ അടുത്ത ദുരന്തമാണ് 'രണബാലി' എന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പങ്കുവച്ച പോസ്റ്റിന് താഴെ ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്.

'അടുത്ത വലിയ പരാജയത്തിന് റെഡിയായിക്കോ ?', 'ടോക്സിക്കും പാരഡൈസും സാംപിൾ മാത്രം... രണബാലിയാണ് കാണേണ്ടത്', 'അടുത്ത ഫ്ലോപ് ലോഡിങ്', 'ആദ്യം ടോക്സിക്, പിന്നെ പാരഡൈസ്, ഇനി രണബാലി ? അടുത്ത ബോംബ് ലോഡിങ് ഇവർക്ക് ഈ പാൻ ഇന്ത്യൻ മതിയായില്ലേ!'- എന്നൊക്കെയാണ് എക്സിലുൾപ്പെടെ നിറയുന്ന കമന്റുകൾ.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ടോക്സിക്'. ഓഗസ്റ്റ് 26ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് വളരെ മോശം പ്രതികരണങ്ങൾ ആണ് ലഭിച്ചത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ 600 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം ലോകമെമ്പാടുമായി 343 കോടിയാണ് ആകെ കളക്ട് ചെയ്തത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നായകനായ യഷിനും വൻതോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നു.

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്ത ചിത്രമാണ് 'ദ് പാരഡൈസ്'. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്, ഐവിവൈ എന്റർടൈൻമെന്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ നാനി ട്രാക്ക് മാറ്റി പിടിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.

നടൻ നിവിൻ പോളിയെ കണ്ടുപഠിക്കാനായിരുന്നു നാനിക്ക് ആരാധകർ നൽകിയ ഉപദേശം. കരിയറിന്റെ തുടക്കത്തില്‍ നിരന്തരം ഹിറ്റുകള്‍ സമ്മാനിച്ച്‌ മലയാള സിനിമയിലെ 'മിനിമം ഗ്യാരണ്ടി' നടനായ നിവിൻ പോളി, പിന്നീട് നടത്തിയ പല പരീക്ഷണ ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു.

എന്നാല്‍, തനിക്ക് ഏറ്റവും വഴങ്ങുന്ന കോമഡി- ഫീല്‍ഗുഡ് ഴോണറിലേക്ക് തിരിച്ചെത്തിയാണ് നിവിൻ ആരാധകരെ വീണ്ടും കയ്യിലെടുത്തത്. നാനിയും നിവിന്റെ പാത പിന്തുടരണമെന്നും ആരാധകർ പറഞ്ഞിരുന്നു. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ടയുടെ സിനിമകൾ പലതും ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. 'ലൈ​ഗർ', 'ഖുഷി', 'കിങ്ഡം' തുടങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം പരാജയമേറ്റ് വാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ രണബാലിയുടെ റിലീസിനായി ആരാധകർ ഒന്നടങ്കം കാത്തിരിപ്പിലാണ്.

Toxic, Ranabaali, The Paradise
വണ്ണം കുറച്ചാലേ അവസരം കിട്ടുള്ളൂവെന്ന് പറഞ്ഞു; എല്ലാം നിര്‍ത്തി രാജ്യം വിടാന്‍ തീരുമാനിച്ചു: അഞ്ജലി ആനന്ദ്
Toxic, Ranabaali, The Paradise
'സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ അറിയാമോ ? ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നത് ആണോ നിങ്ങളുടെ പുരോഗമനം'; സംവിധായകന് വിമർശനം
Toxic, Ranabaali, The Paradise
'കറുത്തപക്ഷികളി'ലെ കുട്ടി ഞാനല്ല, ഞങ്ങള്‍ ഒന്നല്ല, രണ്ടാണ്; ആരാധകരുടെ 'കണ്‍ഫ്യൂഷന്‍' മാറ്റി ജയശ്രീ
Summary

Ranabaali release poster sparks discussion on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com