രാമനായി രൺബീർ കപൂർ; ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ കാരക്ടർ ടീസർ

ഹനുമാൻ ജയന്തിയോടനുബന്ധിച്ചാണ് രാമന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
Ramayana
Ramayanaവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണയിലെ രാമന്റെ ലുക്ക് പുറത്തുവിട്ടു. രൺബീർ കപൂർ ആണ് രാമനായെത്തുന്നത്. ഹനുമാൻ ജയന്തിയോടനുബന്ധിച്ചാണ് രാമന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രാമായണത്തിന്‍റെ മഹത്വം അതിന്‍റെ വൈകാരികമായ സമ്പന്നതയിലാണ്. ഇതിന്‍റെ കാതൽ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം മാത്രമല്ല. മറിച്ച് ശരിയായ തീരുമാനങ്ങളും അതിന്‍റെ അനന്തരഫലങ്ങളും നീതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ഭാരവുമാണ്.

രാമന്‍റെ യാത്ര ആഴത്തിലുള്ള മാനുഷിക വികാരങ്ങൾ നിറഞ്ഞതാണ്, ആ സത്യസന്ധത നിലനിർത്താനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്."- ചിത്രത്തിന്റെ സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു. "ഞാൻ ഇവിടെ വന്നിരിക്കുന്നത് രാമനെ പ്രതിനിധീകരിക്കാനാണെന്ന് ഞാൻ കരുതുന്നില്ല.

പകരം അദ്ദേഹത്തിൽ നിന്ന് പഠിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്‍റെ ലാളിത്യവും പരിശുദ്ധിയും ലോകത്തിൽ തന്നെ വളരെ അപൂർവ്വമാണ്. അത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും ശ്രമിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിനീതനാക്കുന്ന ഒരു അനുഭവമാണ്."- ചിത്രത്തിലെ നായകനായ രൺബീർ കപൂർ പറഞ്ഞു.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് രാമായണം. തലമുറകളിലൂടെ കഥാസങ്കല്പങ്ങളെ രൂപപ്പെടുത്തിയ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി ആഗോള വിനോദരംഗത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങളാണ് ഈ ചിത്രത്തിൽ ഒന്നിക്കുന്നത്. രൺബീറിനൊപ്പം യഷും ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Ramayana
'കരുണാനിധി ആകാൻ നോക്കിയതാ...'; ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നു, നടൻ മൻസൂർ അലി ഖാന്റെ പേരിൽ കേസ്

സായ് പല്ലവി (സീത), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീധർ രാഘവൻ ആണ്. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ ആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

Ramayana
'അതുവരെ ഡയറ്റ് നോക്കിയിരുന്ന ഞാൻ പള്ളിച്ചട്ടമ്പിക്കായി ശരീരഭാരം കൂട്ടി; ഹെയർ സ്റ്റൈലും മീശയും വരെ മാറ്റി'

ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. ഈ വർഷം ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അടുത്ത വർഷം ദീപാവലിക്ക് പുറത്തിറങ്ങും.

Summary

Cinema News: Ranbir Kapoor and Yash starrer Ramayana character teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com