രണ്‍ബീര്‍ കപൂറും പറയുന്നു, ലോക അതിഗംഭീരം! ഇതാണ് ശരിക്കും പാന്‍ ഇന്ത്യന്‍ വിജയമെന്ന് ആരാധകര്‍, വിഡിയോ

മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രമെന്ന നേട്ടത്തിലേക്ക്
Lokah
Lokahഫെയ്സ്ബുക്ക്
Updated on
1 min read

സമാനതകളില്ലാത്ത വിജയമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റേയും ഫഹദ് ഫാസിലിന്റേയും സിനിമകള്‍ക്കൊപ്പം ഓണത്തിന് റിലീസ് ചെയ്താണ് ലോക വന്‍ വിജയം നേടിയതെന്നത് ശ്രദ്ധേയമാണ്.

Lokah
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...; ഒക്ടോബര്‍ ഒന്ന് മുതല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍; ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്ക് നന്ദി!

ഇതിനോടകം തന്നെ 275 കോടി പിന്നിട്ട ലോക മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രമെന്ന നേട്ടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം കൂടിയാണ് ലോക. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് മോഹന്‍ലാലിന്റെ തുടരും മാത്രമാണ്. കേരളത്തിന് പുറത്തും ലോകയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

Lokah
ആരാധിക്കുന്നത് മോദിയേയും കരുണാകരനേയും നായനാരേയും, രാഷ്ട്രീയ അജണ്ടയില്ല; പറഞ്ഞത് സത്യസന്ധമായി: രൂപേഷ് പീതാംബരന്‍

ചിത്രത്തിന്റെ തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളും ഹിറ്റായി മാറുകയാണ്. മറ്റ് ഭാഷകളിലെ പ്രേക്ഷകര്‍ മാത്രമല്ല സിനിമാ ലോകവും ലോകയെ പ്രശംസിക്കുകയാണ്. ലോക പോലൊരു സിനിമയൊരുക്കാന്‍ ബോളിവുഡിന് സാധിക്കില്ലെന്ന് നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ബോളിവുഡിന്റെ സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കവെയാണ് രണ്‍ബീര്‍ കപൂര്‍ താന്‍ ലോക കണ്ടുവെന്നും സിനിമ ഇഷ്ടമായെന്നും അറിയിച്ചത്. 'ലോകയുടെ സംഗീതം ഇഷ്ടമായി. ഈയ്യടുത്താണ് സിനിമ കണ്ടത്, ഗംഭീരമാണ്' എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ഈ വിഡിയോ വൈറലായി മാറുകയാണ്. ഇതാണ് യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ ഹിറ്റ് എന്നാണ് ലോകയെക്കുറിച്ച് ആരാധകര്‍ പറയുന്നത്.

അതേസമയം ലോകയുടെ രണ്ടാം ചാപ്റ്റര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ടാം അധ്യായത്തില്‍ നായകന്‍ ടൊവിനോ തോമസിന്റെ ചാത്തനാണ്. വില്ലാനായി എത്തുന്നതും ടൊവിനോ തന്നെയായിരിക്കും. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. മൂന്നാം ഭാഗത്തിലായിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ കഥയിലേക്ക് കടക്കുകയെന്നാണ് നേരത്തെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞത്.

Summary

Ranbir Kapoor praises Lokah calls it incredible. Video gets viral and social media calls Lokah the real pan indian hit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com