രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും/വീഡിയോ ദൃശ്യം
രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും/വീഡിയോ ദൃശ്യം

'2015ല്‍ രഹസ്യമായി വിവാഹനിശ്ചയം നടത്തി'; റിസ്‌ക് എടുക്കാന്‍ പറ്റില്ലായിരുന്നെന്ന് രണ്‍വീര്‍ സിങ്, വിഡിയോ

പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണിലായിരുന്നു ദമ്പതികളുടെ വെളിപ്പെടുത്തല്‍
Published on

ബോളിവുഡിലെ സൂപ്പര്‍താര ജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ പ്രണയം ഇരുവരും രഹസ്യമാക്കുകയായിരുന്നു. ഇപ്പോള്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണിലായിരുന്നു ദമ്പതികളുടെ വെളിപ്പെടുത്തല്‍. 

വിവാഹം കഴിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് വിവാഹനിശ്ചയം നടത്തിയിരുന്നോ എന്നായിരുന്നു കരണ്‍ ദമ്പതികളോട് ചോദിച്ചത്. . 2015ല്‍ താന്‍ ദീപികയെ പ്രപ്പോസ് ചെയതതിനു പിന്നാലെയാണ് വിവാഹനിശ്ചയം നടത്തിയത് എന്നാണ് രണ്‍വീര്‍ പറഞ്ഞത്. മറ്റാരെങ്കിലും അ ദീപികയെ പ്രപ്പോസ് ചെയ്യുന്നതിനു മുന്‍പേ താന്‍ ഇഷ്ടം പറയുകയായിരുന്നെന്നും റിസ്‌ക് എടുക്കാന്‍ തയാറായിരുന്നില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. 

കോഫി വിത്ത് കരണിന്റെ  എട്ടാം സീസണിലാണ് ദമ്പതികളാണ് അതിഥികളായി എത്തുന്നത്. ഷോയുടെ പ്രമോയിലാണ് രണ്‍വീര്‍ വിവാഹനിശ്ചയത്തേക്കുറിച്ച് പറയുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഒക്ടോബര്‍ 26ലാണ് കോഫി വിത്ത് കരണ്‍ പ്രക്ഷേപണം ചെയ്യുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com