തിയറ്ററിലെ മാജിക് ഒടിടിയിലും തുടരുമോ? 'ധുരന്ധർ' ഈ മാസം എത്തും; എവിടെ കാണാം

ജനുവരി 30 നാണ് ചിത്രം സ്ട്രീം ചെയ്യുക എന്നാണ് പുറത്തുവരുന്ന വിവരം.
Dhurandhar
Dhurandhar ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി വിസ്മയം തീർക്കുകയാണ് ധുരന്ധർ. രൺവീർ സിങ് നായകനായെത്തിയ ഈ ബ്ലോക്ബസ്റ്റർ ചിത്രം ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീറിനൊപ്പം അക്ഷയ് ഖന്ന, ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷത്തിലെത്തി.

ചിത്രം പുറത്തിറങ്ങി ഏഴ് ആഴ്ചയായിട്ടും ധുരന്ധറിന്റെ ബോക്സ് ഓഫീസ് കുതിപ്പ് തീർന്നിട്ടില്ല. 1330 കോടിയാണ് ഈ സ്പൈ ത്രില്ലർ‌ ഇതിനോടകം ആ​ഗോളതലത്തിൽ കളക്ട് ചെയ്തത്. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളെയെല്ലാം ഇതിനോടകം ചിത്രം പിന്നിലാക്കി. അല്ലു അർജുന്റെ പുഷ്പ 2, ഷാരുഖ് ഖാന്റെ ജവാൻ, സ്ത്രീ 2 എന്നീ സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ വളരെ വേഗത്തിലാണ് ധുരന്ധർ മറികടന്നത്.

ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. ഈ മാസം അവസാനം ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം. ജനുവരി 30 നാണ് ചിത്രം സ്ട്രീം ചെയ്യുക എന്നാണ് പുറത്തുവരുന്ന വിവരം. 130 കോടിക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയതെന്നാണ് വിവരം.

ധുരന്ധറിന്റെ രണ്ടാം ഭാ​ഗത്തിന്റെയും സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. വിദേശ രാജ്യങ്ങളിലും ധുരന്ധറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഹംസ അലി മസാരി എന്ന കഥാപാത്രമായാണ് ധുരന്ധറിൽ രൺവീർ എത്തിയത്. നടി സാറ അർജുനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

Dhurandhar
'ഗീതയും ഖുറാനും വായിക്കാതെ അസഭ്യം പറയുന്നു'; റഹ്മാനെ പുകഴ്ത്തുന്ന പ്രധാനമന്ത്രി മോദിയുടെ വിഡിയോ പങ്കുവച്ച് മകന്‍; പ്രതിരോധിച്ച് മക്കള്‍

പ്രേക്ഷകരുടെ ആവേശം ഇരട്ടിപ്പിച്ചു കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ബോർഡർ 2 വിന്റെ റിലീസിനാണ് ധുരന്ധർ 2 വിന്റെ ടീസർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം ഈദ് റിലീസായാണ് ധുരന്ധർ 2 പ്രേക്ഷകരിലേക്കെത്തുക.

Dhurandhar
'സ്ത്രീകളെ വേദനിപ്പിച്ച് ജീവിക്കേണ്ട അവസ്ഥ, പുരുഷനെ വിമര്‍ശിക്കുമോ?'; ഉണ്ണി വ്‌ളോഗ്‌സിന് പേളിയുടെ മറുപടി

അടുത്ത മാസം ചിത്രത്തിന്റെ ട്രെയ്‌ലറും അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് വിവരം. യഷ് നായകനായെത്തുന്ന ടോക്സിക് എന്ന ചിത്രത്തിനൊപ്പമാണ് ധുരന്ധർ 2 വിന്റെ റിലീസ്.

Summary

Cinema News: Ranveer Singh's action film Dhurandhar will begin streaming on OTT soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com