'രാജ്യത്ത് ബലാത്സംഗം കൂടാന്‍ കാരണം ഇവരെപ്പോലുള്ള സ്ത്രീകള്‍'; നടിക്കെതിരെ റാപ്പറുടെ വിവാദ പ്രസ്താവന

ഖുഷിയുടെ ബോള്‍ഡ് ലുക്ക് കഴിഞ്ഞ ദിവസം വൈറലായിരുന്നു
Santy Sharma, Khushi Mukherjee
Santy Sharma, Khushi Mukherjeeഇന്‍സ്റ്റഗ്രാം
Updated on
1 min read

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഖുഷി മുഖര്‍ജിയെക്കുറിച്ചുള്ള ഗായകന്‍ സാന്റി ശര്‍മയുടെ പരാമര്‍ശം വിവാദത്തില്‍. ഖുഷിയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സാന്റിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. രാജ്യത്ത് ബലാത്സംഗങ്ങള്‍ കൂടാന്‍ കാരണം ഖുഷിയെപ്പോലുള്ളവരുടെ വസ്ത്ര ധാരണമാണെന്നായിരുന്നു സാന്റിയുടെ വിവാദ പ്രസ്താവന.

Santy Sharma, Khushi Mukherjee
ഞാന്‍ തളര്‍ന്നുപോകുമെന്ന് പലരും കരുതി, ആ കേസിലാണ് ആദ്യമായി കോടതി കയറിയത്: മീനാക്ഷി അനൂപ്

ഒരു ഇവന്റില്‍ നിന്നുള്ള ഖുഷിയുടെ ബോള്‍ഡ് ലുക്ക് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതേ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉടലെടുക്കുകയും ചെയ്തു. നടിയെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തി. ഇങ്ങനെ നടിയ്‌ക്കെതിരെ ശക്തമായ സൈബര്‍ ബുള്ളിയിങ് നടക്കുന്നതിനിടെയായിരുന്നു റാപ്പറായ സാന്റിയുടെ പ്രതികരണം.

Santy Sharma, Khushi Mukherjee
'ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി'; ഡ്രസിന്‍റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

''ഇതുപോലെയുള്ള പെണ്‍കുട്ടികള്‍ കാരണമാണ് ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ കൂടുന്നത്. സോഷ്യല്‍ മീഡിയയില്‍ കുട്ടികളുമുണ്ടാകും. അതിനാല്‍ മാന്യവും സമൂഹത്തിന് നല്ലത് ചെയ്യുന്നതുമായി കണ്ടന്റുകളാകണം പോസ്റ്റ് ചെയ്യേണ്ടത്. പ്ലാറ്റ്‌ഫോമും ഉത്തരവാദിത്തമുള്ളവരും പറയുന്നത് കേള്‍ക്കണം'' എന്നായിരുന്നു സാന്റിയുടെ പ്രതികരണം.

പിന്നാലെ സാന്റിയെ സാന്റിയുടെ പ്രസ്താവനയെ എതിര്‍ത്ത് നിരവധി പേരെത്തി. വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്നത് തെറ്റായ കാഴ്ചപ്പാടാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ഇതിനിടെ ചിലര്‍ സാന്റിയെ പിന്തുണച്ചുമെത്തി. തന്നെ ചൊല്ലി നടക്കുന്ന ചര്‍ച്ചകളോട് ഖുഷി ഇതുവരേയും പ്രതികരിച്ചിട്ടില്ല. മുമ്പും തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് ഖുഷിയ്ക്ക്. എന്നാല്‍ എന്ത് ധരിക്കണമെന്നത് തന്റെ ചോയ്‌സ് ആണെന്ന് ഖുഷി വ്യക്തമാക്കിയിരുന്നു.

Summary

Rapper Santy Sharma lands in trouble for his statement on Khushi Mukherjee's dressing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com