

കോഫി വിത്ത് കരണ്‍ എപ്പിസോഡിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയാകെ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയുമാണ് ചര്‍ച്ചാ വിഷയം. ഷോയ്ക്കിടെ ഇരുവരും നല്കിയ മറുപടികളും, പെരുമാറ്റവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. രശ്മിക വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ നൂറ് തവണ ചോദിക്കാന്‍ വിജയ് പറഞ്ഞതടക്കം വലിയ വിമര്‍ശനം നേരിടേണ്ടി വന്നു.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനക്കാറ്റ് ആഞ്ഞ് വീശുമ്പോള്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് രശ്മിക മന്ദാന. വിജയ്ക്കൊപ്പമുള്ള തന്റെ വിഡിയോ പങ്കുവച്ചു കൊണ്ടാണ് രശ്മികയുടെ പ്രതികരണം. വിഡിയോയില്‍ രശ്മികയെ ചുമലില്‍ എടുത്തു നടക്കുന്ന വിജയ് ആണുള്ളത്. ദീര്ഘകമായൊരു കുറിപ്പിലൂടെയാണ് രശ്മിക ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുന്നത്.
താന്‍ പൊതുവെ വിവാദങ്ങളോട് പ്രതികരിക്കാറില്ല. കാരണം എല്ലാവര്ക്കും തങ്ങളുടേതായ അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അഭിപ്രായ ഭിന്നത എന്നതിലുപരിയായി, തങ്ങളുടെ അരിശം തീര്‍ക്കാന്‍ ആരെയെങ്കിലും തേടുന്ന രോക്ഷാകുലരായ ആള്ക്കൂട്ടത്തെപ്പോലെയാണ് തോന്നിയത്. അതിനാലാണ് പ്രതികരിക്കുന്നതെന്നാണ് രശ്മിക പറയുന്നത്.വിവാദമായി മാറിയ ദേവരക്കൊണ്ടയുടെ 100 തവണ വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പറഞ്ഞുവെന്ന പ്രസ്താവനയെക്കുറിച്ചും രശ്മിക പ്രതികരിക്കുന്നുണ്ട്.
''ആദ്യം തന്നെ പറയട്ടെ, എത്ര തവണ എന്നതിനെയോ ഒരു വര്‍ഷം മുഴുവന്‍ ചോദിച്ചുവെന്നതിനെയോ കുറിച്ചായിരുന്നില്ല അത്. നിങ്ങളില്‍ ചിലര്‍ അതിലാണ് കുടുങ്ങിക്കിടന്നത്. അതെ, ആ സംസാരം നടന്നു. പക്ഷെ ഞങ്ങള്‍ രണ്ടു പേരും വലിയൊരു പ്രൊപ്പോസല്‍ ആയിരുന്നില്ല നോക്കിയിരുന്നത്. രണ്ടു പേരും പരസ്പരം മനസിലാക്കാനും, ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും, സന്തോഷത്തിനും സമ്മര്‍ദ്ധത്തിനും ഇടയിലും, ഇതാണ് വേണ്ടതെന്നും അത് ശരിയായ സമയത്തായിരിക്കണം എന്നതിനെക്കുറിച്ചുമായിരുന്നു സംസാരിച്ചത്'' രശ്മിക പറയുന്നു.
''അത് ഞങ്ങള്‍ക്കിടയിലെ പ്രണയത്തെ ഒരു തരത്തിലും മാറ്റിയിട്ടില്ല. ഞാന്‍ ഹൃദയം കൊണ്ടും അവന് ബുദ്ധി കൊണ്ടും ചിന്തിക്കുന്നവരാണ്. അത് ഞങ്ങള്‍ രണ്ടു പേരുടേയും ജീവിതത്തില്‍ ആവശ്യമാണ്'' എന്നും രശ്മിക പറയുന്നു. ''വിവാഹം കഴിക്കുന്നയാളെ ഞാന്‍ പ്രണയിക്കുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് ഞാന്‍ അവനെ വിവാഹം കഴിക്കുന്നത്?'' എന്നും രശ്മിക ചോദിക്കുന്നുണ്ട്.
''നിങ്ങളെ മനോഹരമായി സ്നേഹിക്കുന്ന, വിവാഹ ശേഷവും നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിക്കാന്‍ തോന്നുന്നയാളെ കണ്ടെത്തണം. 100 ഒന്നും ഒന്നുമല്ല, 1000 തവണ ചോദിക്കാനും ഞാന്‍ തയ്യാറാണ്. അത് വളരെ ലളിതമാണ്'' എന്നും രശ്മിക കുറിപ്പില്‍ പറയുന്നുണ്ട്. തന്നോട് സ്നേഹത്തോടെ രക്ഷപ്പെടാന്‍ പറയുന്ന, ഫ്രീയായി റിലേഷന്‍ഷിപ്പ് ഉപദേശങ്ങള്‍ നല്കുന്ന സ്ത്രീകള്‍ക്കും രശ്മിക മറുപടി നല്‍കുന്നുണ്ട്.
'' നന്ദി. സത്യമായിട്ടും. സാഹചര്യങ്ങള്‍ വളരെ വളരെ കഠിനമായിരുന്ന സമയത്ത് നിങ്ങള്‍ കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങളുണ്ടായിരുന്നില്ല. അവനുണ്ടായിരുന്നു. അവന് ഇപ്പോഴുമുണ്ട്. ഇപ്പോള്‍ ഞാന്‍ ഏറ്റവും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അത് എന്റെ മുഖത്ത് കാണാനാകുമെന്ന് വിശ്വസിക്കുന്നുണ്ട്'' എന്നും താരം പറയുന്നു.
''എന്റെ എല്ല് ഒടിഞ്ഞപ്പോള്‍ നിങ്ങളുണ്ടായിരുന്നില്ല, അവനുണ്ടായിരുന്നു. എല്ലാ മാസവും എന്റെ വയറ് വേദനിക്കുമ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നില്ല. അവനുണ്ടായിരുന്നു. ഉത്കണ്ഠ മൂലം രാത്രി ഉറക്കമുണരുമ്പോള്‍ നിങ്ങള്‍ അവിടെയില്ല, അവനുണ്ട്. എനിക്ക് ഉപദേശം വേണ്ടപ്പോള്‍, സംരക്ഷണം വേണ്ടപ്പോള്‍, കംഫര്‍ട്ടും പിന്തുണയും വേണ്ടപ്പോള്‍ ഒന്നും നിങ്ങളുണ്ടായിരുന്നില്ല. അവനുണ്ടായിരുന്നു'' എന്നും താരം പറയുന്നു.
''എന്നെപ്പറ്റി എന്തും പറഞ്ഞോളൂ, ഞാന്‍ കേള്‍ക്കും. പക്ഷെ എന്റെ കുടുംബത്തെ അറിയാതെ അവരെക്കുറിച്ച് പറഞ്ഞാല്‍ അത് ഫെമിനിസം അല്ല. ഫെമിനിസമായി ഭാവിക്കുന്ന ബുള്ളിയിങ് ആണ്. ഒരാളെ വലിച്ച് താഴെ ഇടുന്നതോ, അധികാരം ഉറപ്പിക്കുന്നതോ അല്ല ഫെമിനിസം, അത് നിങ്ങള്‍ സ്ത്രീയായാലും പുരുഷനായാലും. സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണത്'' എന്നും രശ്മിക പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates