' ഇനി കല്യാണമേളം'; രശ്മിക മന്ദാന-വിജയ് ദേവരക്കൊണ്ട വിവാഹക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തിയ്യതിയും പുറത്ത്!

തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാകും വിവാഹം നടക്കുക.
Rashmika Mandanna and Vijay Devarakonda wedding
Rashmika Mandanna and Vijay Devarakonda wedding
Updated on
1 min read

കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ആരാധകരുടെ പ്രിയ താരജോഡിയായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എന്നാണ് വിവാഹം എന്ന് വ്യക്തമായിരുന്നില്ല. ഈ ചോദ്യത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

Rashmika Mandanna and Vijay Devarakonda wedding
ആദ്യ ചിത്രം അസിസ്റ്റ് ചെയ്ത ശേഷം ക്ലിനിക്കല്‍ ഡിപ്രഷനിലായി, മരുന്ന് കഴിക്കുക വരെയുണ്ടായി': അഖില്‍ സത്യന്‍

വൈറലായി മാറുന്ന വിവാഹക്ഷണക്കത്ത് പ്രകാരം ഫെബ്രുവരി 26നാണ് വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാകും വിവാഹം നടക്കുക. പിന്നീട് മാര്‍ച്ച് നാലാം തിയ്യതി സുഹൃത്തുക്കള്‍ക്കും സിനിമാലോകത്തിനുമായി റിസപ്ഷനൊരുക്കും. ഹൈദരാബാദില്‍ വച്ചായിരിക്കും റിസപ്ഷന്‍ എന്നും കത്തില്‍ പറയുന്നുണ്ട്.

Rashmika Mandanna and Vijay Devarakonda wedding
'വിജയ് തൃഷയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങണം'; ബിജെപി നേതാവിന്റെ അധിക്ഷേപത്തിന് തൃഷയുടെ മറുപടി

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഉദയ്പൂരില്‍ വച്ചാകും വിവാഹിതരാവുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഉദയ്പൂരില്‍ നിന്നുള്ള രശ്മികയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം റിസപ്ഷന്‍ നടക്കുക ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാകുമെന്നാണ് ക്ഷണക്കത്തില്‍ നിന്നും മനസിലാകുന്നത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നത്. ഗീതാഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നാലെയുള്ള സിനിമകളിലും ഇരുവരുടേയും ജോഡി കയ്യടി നേടി. അധികം വൈകാതെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും സജീവമായി. എന്നാല്‍ തങ്ങളുടെ പ്രണയം ഇരുവരും പരസ്യമായി സമ്മതിച്ചിരുന്നില്ല.

അതേസമയം പലപ്പോഴും ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളും പരിപാടികളിലും മറ്റും ഒരുമിച്ചെത്തിയതുമെല്ലാം പ്രണയ വര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു. ഈയ്യടുത്താണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടത്. അന്ന് മുതല്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

Summary

Rashmika Mandanna and Vijay Devarakonda to tie the knot on Feb 26. Wedding invitation card goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com