

പുഷ്പ: ദി റൈസ്, പുഷ്പ 2: ദി റൂൾ എന്നീ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം അല്ലു അർജുനും രശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. AA22xA6 എന്നു താല്കാലികമായി പേര് നല്‍കിയിരിക്കുന്ന ആറ്റ്ലിയുടെ ചിത്രത്തിലാണ് താരങ്ങള്‍ വീണ്ടും ഒരുമിക്കുന്നത്. എന്നാൽ ചിത്രത്തിൽ രശ്മിക അല്ലു അർജുന്റെ എതിരാളിയായാണ് എത്തുന്നതെന്നും ഒക്ടോബർ മാസത്തിൽ താരം ഷൂട്ടിങ്ങിനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ
ചിത്രത്തിനായുള്ള ലുക്ക് ടെസ്റ്റ് രശ്മിക ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. സംവിധായകൻ ആറ്റ്ലി, അല്ലു അർജുൻ എന്നിവർക്കൊപ്പം താരം അടുത്തിടെ ലോസ് ഏഞ്ചൽസിലേക്ക് പോയിരുന്നെന്നും കഥാപാത്രത്തിനു വേണ്ടിയുള്ള പ്രീ-വിഷ്വലൈസേഷൻ (പ്രീ-വിസ്) സീക്വൻസുകൾ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു എന്ന തരത്തിലുള്ള വാർത്തകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. എന്നാല്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നോ താരങ്ങളുടെ ഭാഗത്ത് നിന്നോ റിപ്പോർട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ചിത്രത്തിലെ നായിക ആരാണെന്ന് നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ബോളിവുഡ് നടി ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായെത്തുക. ദീപികയെ സ്വാഗതം ചെയ്തു കൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു പോരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ദീപികയെത്തുന്നത് എന്നാണ് വിവരം.ദീപികയ്ക്ക് പുറമെ മൃണാൾ താക്കൂർ,ജാൻവി കപൂർ,എന്നിവരും ചിത്രത്തിന്റെ ഭാഗമായേക്കും.
സായ് അഭ്യങ്കർ അണ് ചിത്രത്തിന് സംഗീതം നൽകുന്നത് . 800 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സൺ പിക്ചേഴ് നിർമിക്കുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ഫീച്ചറാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
