

'വാഴ 2' എന്ന ചിത്രത്തിലൂടെ പുതുതലമുറയിലെ കുട്ടികൾക്കും പ്രിയങ്കരനായി മാറിയിരിക്കുകയാണ് നടൻ രവീന്ദ്രൻ. 'വാഴ 2' വിൽ അദ്ദേഹം അവതരിപ്പിച്ച ബെന്നി ബ്രോ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. താൻ എല്ലാ കാലഘട്ടത്തിലും ആ സമയത്തെ ജെൻ സി കുട്ടികളുമായിട്ട് തന്നെയാണ് ചേർന്നു നിന്നിരുന്നത് എന്ന് പറയുകയാണ് രവീന്ദ്രൻ.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ജെൻ ആൽഫയിലെ പിള്ളേരാണ് തന്നെയിപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഴ 2 വിൽ വളരെ കുറച്ചു സമയമേ ബെന്നി ബ്രോ പ്രത്യക്ഷപ്പെടുന്നുള്ളൂ.
പക്ഷേ ആളുകൾ അതിനെ “ഒരു ബില്യൺ ബ്രോസിന്റെ ബയോപിക്” എന്നാണ് വിളിക്കുന്നത്. എല്ലാ സൗഹൃദവലയത്തിലും ഒരു ബെന്നി ബ്രോ ഉണ്ടാകും. അതുപോലെ 'ഒരു തലൈ രാഗം' എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തെപ്പോലെയുള്ള ഒരാൾ അന്നത്തെ ക്യാംപസുകളിലുണ്ടായിരുന്നു.
വിദ്യാർഥികൾ എന്നെ 'തലൈവർ' എന്ന് പോലും അന്ന് വിളിച്ചിരുന്നു. എന്നെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ജെൻ ആൽഫയാണ്, വാഴ 2 കഴിഞ്ഞതിന് ശേഷം. 'ഒരു തലൈ രാഗം' ചെയ്യുന്ന സമയത്ത് അന്നത്തെ ജെൻ സി ആയിട്ടായിരുന്നു ഞാൻ അടുത്തിരുന്നത്. എല്ലാ കാലഘട്ടത്തിലും ഞാൻ അവരുമായി തന്നെയാണ് നിന്നിരിക്കുന്നത്.
ഇപ്പോൾ ജെൻ ആൽഫയിലെ പിള്ളേരാണ് എന്നെ ഏറ്റവും കൂടുതൽ തിരിച്ചറിയുന്നത്. ബെന്നി ബ്രോ അവരുടെ പ്രിയപ്പെട്ട ഒരാളാണ്. അവർക്കിപ്പോൾ രവീന്ദ്രനെ അറിയില്ല, ബെന്നി ബ്രോയെ അറിയാം. പപ്പയുടെ സ്വന്തം അപ്പൂസ് ഇറങ്ങിയ സമയത്ത് എന്നെ എല്ലാവർക്കും പേടിയായിരുന്നു. ഞാൻ അഭിനയിച്ച ഒരു പത്ത് തൊണ്ണൂറോളം സിനിമകൾ ഹിറ്റായി. അതിലെ എൻ്റെ കഥാപാത്രം ഭയങ്കര ഹിറ്റായി". - രവീന്ദ്രൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates