കൂലിയിലെ റോള്‍ ചെറുതായതില്‍ നിരാശയെന്ന് റെബ മോണിക്ക; ചോദിച്ച് വാങ്ങിയതല്ലേ പിന്നെ എന്തിന് പരാതിയെന്ന് സോഷ്യല്‍ മീഡിയ

റെബയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
Reba Monica John
Reba Monica Johnഇന്‍സ്റ്റഗ്രാം
Updated on
1 min read

വലിയ പ്രതീക്ഷകളോടെയാണ് രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലി തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നതാണ് വസ്തുത. കൂലിയില്‍ നിരാശരായവരില്‍ ആരാധകര്‍ മാത്രമല്ല ചിത്രത്തിലെ താരങ്ങളുമുണ്ട്. കൂലിയിലെ മലയാളി സാന്നിധ്യമായിരുന്നു റെബ മോണിക്ക ജോണ്‍. ശ്രുതി ഹാസന്റെ സഹോദരി വേഷമായിരുന്നു റെബ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ താന്‍ സന്തുഷ്ടയല്ലെന്നാണ് റെബ മോണിക്ക പറയുന്നത്.

Reba Monica John
'അതെ, മോഹന്‍ലാലിന്റെ നഖം ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്'; ജീവിച്ചു പൊയ്‌ക്കോട്ടെ, നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുതെന്ന് ലക്ഷ്മി പ്രിയ

സോഷ്യല്‍ മീഡിയില്‍ ആരാധകരുമായി സംസാരിക്കവെയാണ് റെബ തന്റെ നിരാശ പങ്കിട്ടത്. തനിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് റെബ പറഞ്ഞത്. ''എനിക്ക് നിരാശയും ദേഷ്യവും തോന്നുന്നു. എന്നാല്‍ കൂടുതല്‍ നല്‍കാന്‍ സാധിക്കുമെന്ന് എനിക്കറിയാം. പക്ഷെ ചിലപ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമായി വരില്ല'' എന്നാണ് താരം പറഞ്ഞത്. തന്റെ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ടൈം കുറഞ്ഞ് പോയതും അഭിനയ മികവ് അടയാളപ്പെടുത്താന്‍ സാധിക്കാതെ പോയതുമാണ് റെബയുടെ നിരാശയുടെ കാരണം.

Reba Monica John
കെഎസ് യു വിജയകഥ എസ്എഫ്‌ഐയുടേതാക്കി; രൂപേഷ് പറഞ്ഞതാണ് ശരി; ടോം ഇമ്മട്ടിയുടേത് പോക്രിത്തരം; തെളിവുമായി യഥാര്‍ത്ഥ നായകന്‍

അതേസമയം രജനികാന്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും റെബ പങ്കുവെക്കുന്നുണ്ട്. റെബയുടെ പ്രതികരണം വൈറലായതോടെ സോഷ്യല്‍ മീഡിയ പഴയൊരു വിഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ്. കൂലിയുടെ റിലീസിന് മുമ്പ് റെബ പറഞ്ഞ കാര്യങ്ങളാണ് വിഡിയോയിലുള്ളത്. താന്‍ കൂലിയിലെ വേഷം ചോദിച്ചു വാങ്ങിയതാണെന്നാണ് വിഡിയോയില്‍ റെബ പറയുന്നത്.

കൂലിയില്‍ അഭിനയിക്കുക തന്റെ വലിയ ആഗ്രഹമായിരുന്നു. തന്റെ നെറ്റ് വര്‍ക്കിങ്ങിലൂടെയാണ് കൂലിയിലെത്തിയതെന്നാണ് റെബ പറയുന്നത്. ചെറിയ വേഷമായിരിക്കുമെന്നും ഇംപാക്ട് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും ലോകേഷ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ചെറിയ വേഷമാണെങ്കിലും രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹമാണ് തന്നെ കൂലിയിലെത്തിച്ചതെന്നുമാണ് വിഡിയോയില്‍ റെബ പറയുന്നത്.

ഈ വിഡിയോ പൊന്തി വന്നതോടെ സോഷ്യല്‍ മീഡിയ റെബയെ ട്രോളുകയാണ്. ചോദിച്ചുവാങ്ങിയ വേഷം ചെറുതാണോ വലുതാണോ എന്ന് പറഞ്ഞ് വിഷമിക്കുന്നത് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയ റെബയോട് ചോദിക്കുന്നത്. ലോകേഷിനെ കുറ്റം പറയാനാകില്ലെന്നും ചെറിയ വേഷമെങ്കിലും തരണമെന്ന് പറഞ്ഞ് റെബ തന്നെ ചോദിച്ച് വാങ്ങിയ വേഷമാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

Summary

Reba Monica John is disappointed over Coolie screen time. But social media digs out her old video were she said she is ok to play a small role in coolie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com