വിജയ്ക്ക് 220 കോടി, സംവിധായകന് 25; മമിത ബൈജുവിന് എത്ര? ജന നായകന്‍ ബജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലം!

ജനുവരി ഒമ്പതിനാണ് ജന നായകന്‍ തിയേറ്ററുകളിലേക്ക് എത്തുക.
Jana Nayagan
Jana Nayagan
Updated on
1 min read

ആരാധകരും സിനിമാ ലോകവുമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയ് ചിത്രം ജന നായകനായി. സിനിമാ ജീവിതത്തോട് വിട പറയുന്ന വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയില്‍ ജന നായകന്‍ ഏറെ നിര്‍ണായകമാണ്. ചിത്രത്തിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ തന്നെയാണ് ആരാധകരുടെ തയ്യാറെടുപ്പ്. തങ്ങളുടെ പ്രിയ താരത്തിന്റെ അവസാന നിമിഷം മറ്റെന്തിനേക്കാളും വലിയൊരു ഉത്സവമാക്കി മാറ്റുകയാണ് ആരാധകരുടെ ലക്ഷ്യം.

Jana Nayagan
'അത്തരം സ്ത്രീകള്‍' നമുക്കിടയില്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് അപവാദമാണ് മഞ്ജുവെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍; വിവരക്കേട് എഴുന്നള്ളിക്കരുതെന്ന് വിമര്‍ശനം

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ചര്‍ച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രീ ബുക്കിങ് പറപറക്കുകയാണ്. വിജയ് ചിത്രങ്ങളുടെ എല്ലാ ചേരുവകളും കോര്‍ത്തിണക്കിയൊരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും ജന നായകന്‍. ട്രെയ്‌ലറിലുള്ള റഫറന്‍സുകളെല്ലാം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

Jana Nayagan
'ആ സാമദ്രോഹി കാരണം മഞ്ജു വാര്യരുമായുള്ള 'കപ്പിള്‍ ഫോട്ടോ' സ്വപ്നം പൊലിഞ്ഞു'; ഓര്‍മ പങ്കിട്ട് പത്മകുമാര്‍

ജന നായകനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസാന സിനിമയ്ക്കായി വിജയ് വാങ്ങുന്നത് 220 കോടിയാണ്. സംവിധായകന്‍ എച്ച് വിനോദിന്റെ പ്രതിഫലം 25 കോടിയാണ്. സംഗീത സംവിധായകന്‍ അനിരുദ്ധിന് ലഭിക്കുന്നത് 13 കോടിയാണ്. നായിക പൂജ ഹെഗ്‌ഡെയ്ക്കും വില്ലനായെത്തുന്ന ബോബി ഡിയോളിനും ലഭിക്കുന്നത് മൂന്ന് കോടി വീതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലയാളി താരം മമിത ബൈജുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്-മമിത കഥാപാത്രങ്ങളുടെ ബന്ധമാണ് സിനിമയുടെ മുഖ്യാകര്‍ഷണം. ജന നായകനായി മമിതയ്ക്ക് ലഭിക്കുന്ന പ്രതിഫലം 60 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങള്‍ക്കായി മൊത്തം സിനിമ ചെലവിടുന്നത് 272.6 കോടിയാണെന്നും 80 കോടിയാണ് സിനിമയുടെ നിര്‍മാണ ചെലവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 380 കോടിയാണ് സിനിമയുടെ ആകെ ചെലവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ട്രെയ്‌ലര്‍ വന്നതിന് പിന്നാലെ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകന്‍ എന്ന വാദവും ശക്തമായിട്ടുണ്ട്. തെലുങ്ക് ചിത്രത്തിലെ അതേ ഫ്രെയിമുകള്‍ പോലും ജന നായകനില്‍ ആവര്‍ത്തിക്കുന്നതായാണ് ആരാധകരുടെ വിമര്‍ശനം. ജനുവരി ഒമ്പതിനാണ് ജന നായകന്‍ തിയേറ്ററുകളിലേക്ക് എത്തുക.

Summary

Remuneration for Vijay, Mamitha Baiju and others for Jana Nayagan. Total budget of the movie is above 380 crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com