മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെ; ഞാന്‍ ഇത്രയും സെലിബ്രിറ്റി ആയതില്‍ ചിലര്‍ക്ക് അസൂയ; മറുപടി നല്‍കി രേണു സുധി

എനിക്ക് ചെലവിന് പൈസ ഇവര്‍ കൊണ്ടു തരുമായിരുന്നോ?
Renu Sudhi, Manju Pathrose
Renu Sudhi, Manju Pathroseഇന്‍സ്റ്റഗ്രാം
Updated on
1 min read

മഞ്ജു പത്രോസിന് മറുപടിയുമായി രേണു സുധി. വനിത ദിനത്തില്‍ മഞ്ജു പത്രോസ് പങ്കുവച്ച വിഡിയോ വൈറലായിരുന്നു. സ്ത്രീകളുടെ അഭിമാനത്തെക്കുറിച്ച് സംസാരിച്ച വിഡിയോയില്‍ യൂട്യൂബര്‍മാരുടെ ഡബിള്‍ മീനിങ് ചോദ്യം ആസ്വദിച്ച് മറുപടി നല്‍കുന്ന സെലിബ്രിറ്റിയെക്കുറിച്ച് മഞ്ജു പരാമര്‍ശിച്ചിരുന്നു. ഇത് രേണുവിനെ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു ആരോപണം.

Renu Sudhi, Manju Pathrose
16 വയസിന് ഇളയത്, കല്യാണത്തിന് ഓടി നടന്നവൾ; കുഞ്ഞനിയത്തിയുടെ തോളിൽ ചാഞ്ഞ് രശ്മിക

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടായിരുന്നു രേണുവിന്റെ മറുപടി. മഞ്ജു ഉദ്ദേശിച്ചത് തന്നെ തന്നെയാണെന്നാണ് രേണു പറയുന്നത്. തന്നോടായിരുന്നു യൂട്യൂബേഴ്‌സ് അങ്ങനൊരു ചോദ്യം ചോദിച്ചതെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് അതില്‍ തെറ്റൊന്നും തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

Renu Sudhi, Manju Pathrose
പാല്‍ക്കാരന്റെ 20 രൂപയുടെ കടവും തീര്‍ത്തു; ഇന്നും അമ്മയുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന മകള്‍: ലക്ഷ്മിപ്രിയ

''എന്റെ പേര് പറയുന്നില്ലെങ്കിലും മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെയാകും. കാരണം യൂട്യൂബേഴ്‌സ് വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചത് എന്നോടാണ്. എനിക്കത് തമാശയായിട്ടാണ് തോന്നിയത്. ഞാന്‍ പൊതുവെ തമാശകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ കാര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നയാളാണ്. ഡബിള്‍ മീനിങ് ആയി തോന്നിയിട്ടില്ല. ഇങ്ങനെ രസകരമായ തമാശകള്‍ കേള്‍ക്കുമ്പോള്‍ അതേ രീതിയിലുള്ള ഉത്തരം തന്നെ കൊടുക്കാനാണ് തോന്നുന്നത്.'' രേണു പറയുന്നു.

യൂട്യൂബേഴ്‌സ് പലരും എന്റെ സുഹൃത്തുക്കളാണ്. ആ സ്‌പേസില്‍ നിന്നാണ് ഈ തമാശകള്‍ വരുന്നത്. അതില്‍ പൊട്ടിത്തെറിക്കേണ്ട കാര്യമില്ല. എനിക്ക് തോന്നുന്നത് പോലയേ ഞാന്‍ പെരുമാറുകയുള്ളൂവെന്നും രേണു സുധി പറയുന്നു. മഞ്ജു പത്രോസിനെ ശക്തമായ ഭാഷയില്‍ തന്നെ രേണു വിമര്‍ശിക്കുന്നുണ്ട് .

മഞ്ജു പത്രോസിനെപ്പോലെ തന്നെ എല്ലാവരും പെരുമാറണം എന്നുണ്ടോ? സുധിച്ചേട്ടന്റെ സഹപ്രവര്‍ത്തക എന്നതിലുപരിയായി മഞ്ജുവിനെപ്പറ്റി അറിയില്ല. ഞാന്‍ അവരുടെ വസ്ത്രധാരണത്തെയോ ടാറ്റു കുത്തിയ വിഡിയോ പങ്കുവച്ചതിനെയോ നൃത്തത്തെയോ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടാറില്ലെന്നും രേണു പറയുന്നു.

എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സ്ത്രീകളാണ്. എന്റെ കമന്റ് ബോക്‌സ് നോക്കിയാല്‍ അത് മനസിലാകും. രേണു ഇത്രയും സെലിബ്രിറ്റി ആയതിന്റെ അസൂയ കൊണ്ടാകും പലര്‍ക്കും ഇങ്ങനെ താഴ്ത്തി പറയാന്‍ തോന്നുന്നത്. ഇവരുടെയൊക്കെ വാക്കും കേട്ട് ഞാനൊരു മൂലയ്ക്ക് ഇരുന്നിരുന്നെങ്കില്‍ എനിക്ക് ചെലവിന് പൈസ ഇവര്‍ കൊണ്ടു തരുമായിരുന്നോ? എന്നും രേണു ചോദിക്കുന്നുണ്ട്.

Summary

Renu Sudhi gives reply to Manju Pathrose. Says she will do what she likes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com