16 വയസിന് ഇളയത്, കല്യാണത്തിന് ഓടി നടന്നവൾ; കുഞ്ഞനിയത്തിയുടെ തോളിൽ ചാഞ്ഞ് രശ്മിക

വിവാഹഘോഷ ചിത്രങ്ങളിൽ രശ്മിക തന്റെ സഹോദരി ഷിമൻ മന്ദാനയ്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.
Rashmika Mandanna and her sister
Rashmika Mandanna and her sisterഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിവാഹത്തെക്കുറിച്ച് വളരെ വൈകാരികമായാണ് നടി രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രതികരിച്ചത്. തങ്ങളുടെ പ്രണയസാഫല്യത്തിന്റെ സുന്ദര നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചു കൊണ്ടിരിക്കുകയാണ് താരദമ്പതികൾ. കഴിഞ്ഞ ദിവസം പ്രധാനം ചടങ്ങിലെയും മെഹന്തി ആഘോഷങ്ങളുടെയും ചിത്രങ്ങൾ രശ്മികയും വിജയ്‌യും പങ്കുവച്ചിരുന്നു.

Rashmika Mandanna and her sister
Rashmika Mandanna and her sisterഇൻസ്റ്റ​ഗ്രാം

വിവാഹഘോഷ ചിത്രങ്ങളിൽ രശ്മിക തന്റെ സഹോദരി ഷിമൻ മന്ദാനയ്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. തന്നേക്കാൾ 16 വയസിന് ഇളയതായ ഷിമൻ വളരുന്നത് കാണാൻ തിരക്കുകൾക്കിടയിൽ തനിക്ക് സാധിച്ചില്ലെന്നത് ഒരു നോവായി രശ്മിക പങ്കുവച്ചിരുന്നു. രശ്മികയെ സംബന്ധിച്ചിടത്തോളം ഷിമൻ വെറുമൊരു അനിയത്തിയല്ല, മറിച്ച് മകൾ തന്നെയാണ്.

Rashmika Mandanna and her sister
അരുന്ധതി റോയ്‌യുടെ തിരക്കഥ, 'ഗേ' കഥാപാത്രമായി ഷാരൂഖ് ഖാന്‍; 'കാണാതായ സിനിമ' 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലേക്ക്!

സിനിമയിലെ തിരക്കുകൾക്കിടയിലും ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും അനിയത്തിക്കുള്ള സമ്മാനങ്ങളും വിശേഷങ്ങളും കരുതാൻ രശ്മിക മറക്കാറില്ല. രശ്മികയുടെ താരപദവി ഷിമന്റെ സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാൻ രശ്മികയുടെ മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

Rashmika Mandanna and her sister
Rashmika Mandanna and her sisterഇൻസ്റ്റ​ഗ്രാം
Rashmika Mandanna and her sister
'അത്തരമാളുകൾക്ക് മസ്തിഷ്ക മരണം മനസിലാകണമെന്നില്ല; ഞങ്ങൾ ഉദ്ദേശിച്ച പ്രേക്ഷകർക്ക് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു'

രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ ചിത്രങ്ങളിലും മെഹന്ദി ആഘോഷങ്ങളിലും സന്തോഷത്തോടെ നിറസാന്നിധ്യമായി ചേച്ചിക്കൊപ്പം നിൽക്കുന്ന ഷിമനെ ആരാധകർ കണ്ടു. വിവാഹത്തിന്റെ ഓരോ ചടങ്ങിലും തന്റെ പ്രിയപ്പെട്ട ചേച്ചിയമ്മയ്ക്ക് തണലായി ഷിമൻ കൂടെയുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് താൻ തോളിലെടുത്ത് നടന്ന അനിയത്തിയുടെ തോളിൽ ചാരിയിരിക്കുന്ന രശ്മികയെ ആണ് ഫോട്ടോയിൽ കാണാൻ കഴിയുക.

Summary

Cinema News: Actress Rashmika Mandanna share her sister Photo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com