'അത്തരമാളുകൾക്ക് മസ്തിഷ്ക മരണം മനസിലാകണമെന്നില്ല; ഞങ്ങൾ ഉദ്ദേശിച്ച പ്രേക്ഷകർക്ക് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു'

നമ്മൾ സാധാരണ കേൾക്കുന്ന കഥകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ കഥകളായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
Krishand, Rahul Rajagopal
Krishand, Rahul Rajagopalഇൻസ്റ്റ​ഗ്രാം
Updated on
1 min read

സംവിധായകൻ കൃഷാന്ദുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടനാണ് രാഹുൽ രാജ​ഗോപാൽ. കൃഷാന്ദിന്റെ മിക്ക സിനിമകളിലും രാഹുൽ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. കൃഷാന്ദിന്റെ ഷോർട്ട് ഫിലിമുകൾ മുതൽ അടുത്തിടെ പുറത്തിറങ്ങിയ മസ്തിഷ്‌ക മരണം വരെ എത്തി നിൽക്കുകയാണ് ഇരുവരുടെയും സൗഹൃദം.

ഇപ്പോഴിതാ കൃഷാന്ദുമായുള്ള സൗഹൃദത്തെക്കുറിച്ചും മസ്തിഷക മരണത്തിന് ലഭിച്ച പ്രതികരണത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണ് രാഹുൽ. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതൽ കൃഷാന്ദുമായി തനിക്ക് ബന്ധമുണ്ടെന്നും രാ​ഹുൽ പറഞ്ഞു.

ഷാജിമോൻ എന്ന കഥാപാത്രമായാണ് രാഹുൽ സിനിമയിലെത്തിയത്. "ഇത്തരത്തിലുള്ള കഥപറച്ചിലിനോ‌ട് താല്പര്യമില്ലാത്ത ആളുകൾക്ക് ചിലപ്പോൾ ഈ സിനിമ മനസിലാകണമെന്നില്ല. എന്നാൽ ഞങ്ങൾ ടാർജറ്റ് ചെയ്ത പ്രേക്ഷകർക്ക് ഈ സിനിമ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അവർ വളരെ മികച്ച പ്രതികരണമാണ് നൽകുന്നതും". -രാഹുൽ പറഞ്ഞു.

Krishand, Rahul Rajagopal
'വിളിക്കുമെന്ന് പറഞ്ഞതിന് അജു ദേഷ്യപ്പെടുമോ എന്ന് പേടിച്ചു'; വര്‍ഷങ്ങള്‍ക്ക് ശേഷം ലിഫ്റ്റില്‍ വച്ച് കണ്ടപ്പോള്‍; ദീപ നായര്‍ പറയുന്നു

"മുംബൈയിൽ നിന്ന് കൃഷാന്ദ് കൊച്ചിയിലേക്ക് വന്ന സമയത്ത് മലയാളികൾ ഇങ്ങനെയൊരു സംവിധായകനെ കുറിച്ച് അത്ര കേട്ടിട്ടു പോലുമില്ല. നമ്മൾ സാധാരണ കേൾക്കുന്ന കഥകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ കഥകളായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. കാലക്രമേണ, ഞങ്ങൾക്കിടയിലെ പ്രൊഫഷണൽ ബന്ധം സൗഹൃദമായി മാറുകയായിരുന്നു.

Krishand, Rahul Rajagopal
അരുന്ധതി റോയ്‌യുടെ തിരക്കഥ, 'ഗേ' കഥാപാത്രമായി ഷാരൂഖ് ഖാന്‍; 'കാണാതായ സിനിമ' 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലേക്ക്!

അദ്ദേഹം എനിക്കിപ്പോൾ ഒരു സഹോദരനെപ്പോലെയോ ഒരു ഉപദേഷ്ടാവിനെ പോലെയോ ഒക്കെയാണ്". - രാഹുൽ വ്യക്തമാക്കി. അതേസമയം രജിഷ വിജയൻ, ദിവ്യപ്രഭ, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരും മസ്തിഷ്ക മരണത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Summary

Cinema News: Our target audience is responding well to Masthishka Maranam says Rahul Rajagopal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com