'മോന്റെ കഴുത്തില്‍ പൊള്ളിച്ചു, രേണു സുധിക്കെതിരെ ചൈല്‍ഡ് വെല്‍ഫെയറില്‍ പരാതിയോ?'; സത്യാവസ്ഥ വെളിപ്പെടുത്തി രേണു

ചൈല്‍ഡ് വെല്‍ഫെയര്‍ വിഭാഗം കേസെടുത്തു എന്നായിരുന്നു ആരോപണം
Renu Sudhi
Renu Sudhiഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് രേണു സുധി. റീലുകളിലൂടേയും ഷോര്‍ട്ട് ഫിലിമുകളിലൂടേയുമെല്ലാം രേണു വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണങ്ങളേയും രേണുവിന് നേരിടേണ്ടി വരാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലും റീലില്‍ അഭിനയിക്കുന്നതിന്റെ പേരിലുമെല്ലാം രേണുവിന് ആക്രമണം നേരിടേണ്ടി വരാറുണ്ട്.

Renu Sudhi
ഫഹദിനെ കാസ്റ്റ് ചെയ്തു, നറുക്ക് വീണത് സൗബിന്, 'എനിക്ക് 'കൂലി' ട്രെയ്‌ലർ മാത്രമേ തരാനുള്ളൂ'; തീയതി പുറത്തുവിട്ട് ലോകേഷ്

രേണു മകന്‍ റിതുവിനെ ഉപദ്രവിച്ചുവെന്നായിരുന്നു ചിലര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം. റിതുവിനെ രേണു പൊള്ളിച്ചുവെന്നും തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ വിഭാഗം കേസെടുത്തുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ചു കൊണ്ട് വാര്‍ത്തയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തുകയാണ് രേണു സുധി. മെയിന്‍സ്ട്രീം വണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം.

Renu Sudhi
'കൂലി കണ്ട രജനിസാര്‍ കെട്ടിപ്പിടിച്ച് പറഞ്ഞത്, നാളുകള്‍ക്ക് ശേഷം അന്ന് രാത്രി സമാധാനമായി ഉറങ്ങി'; ലോകേഷ് കനകരാജ് പറയുന്നു

''എന്റെ കുഞ്ഞുങ്ങളാണ് കിച്ചുവും റിതുവും. റിതു ഉണ്ടാകുന്നതിനും മുമ്പേ, 13 വയസ് മുതല്‍ കിച്ചു എന്റെ കൂടെയുണ്ട്. ഈ നിമിഷം വരെ ഒരു കമ്പു കൊണ്ട് പോലും ഞാന്‍ അവനെ വേദനിപ്പിച്ചിട്ടില്ല. പിന്നെ റിതുവിനെ ഞാന്‍ വേദനിപ്പിക്കുമോ? എന്തൊക്കെയാണ് പറയുന്നത്? ജൂണ്‍ അഞ്ചാം തിയ്യതി സുധി ചേട്ടന്റെ ചരമവാര്‍ഷികമാണ്. തലേന്നത്തെ ഷൂട്ട് കഴിഞ്ഞ് ഞാന്‍ ഓടി വരികയാണ്. അപ്പോഴാണ് കുഞ്ഞിന്റെ തലയുടെ പുറകില്‍ എന്തോ പാടുള്ളത് കാണുന്നത്. കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി'' രേണു പറയുന്നു.

''പപ്പയോടും അമ്മയോടും ചോദിച്ചു. ചെള്ളിന്റെയോ മറ്റോ ആകുമെന്നാണ് അവര്‍ പറഞ്ഞത്. കടിച്ചപ്പോള്‍ ചൊറിഞ്ഞിട്ടുണ്ടാകും. അതിന്റെ കറയായതാകും. എന്താണ് കടിച്ചതെന്ന് കുഞ്ഞിന് അറിയില്ല. ഇതാണ് സംഭവം. ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല ഷൂട്ടിലായിരുന്നു. അടുത്തുള്ള തിരുമേനിയെ കാണിച്ചപ്പോള്‍ ചെള്ളാണെന്നാണ് പറഞ്ഞത്.'' താരം വ്യക്തമാക്കുന്നു. തനിക്കെതിരെ നിരന്തരം കമന്റിടുകയും തന്നെ വിധിക്കുകയും ചെയ്യുന്നവരോട് പൊട്ടിത്തെറിക്കുന്നുണ്ട് രേണു സുധി.

''ഈ കമന്റുകളൊക്കെ ഇടുന്നവര്‍ അവരുടെ കാര്യങ്ങള്‍ ആരെയൊക്കെയാണ് ബോധ്യപ്പെടുത്താറുള്ളത്? അവരുടെ അച്ഛന്‍, അമ്മ, അല്ലെങ്കില്‍ പങ്കാളി. രേണു സുധിക്ക് മാത്രം ആരെയൊക്കെ ബോധിപ്പിക്കണം. എല്ലാവര്‍ക്കും വ്യക്തി ജീവിതവും സ്വകാര്യതയുമുണ്ട്. കമന്റിടുന്നവര്‍ അവരുടെ ജീവിതം നാട്ടുകാരെ മുഴുവന്‍ ബോധിപ്പിക്കാറുണ്ടോ? ഇത് രേണു സുധിയ്ക്ക് മാത്രമുള്ളൊരു സംവിധാനമാണ്. എന്ത് ചെയ്താലും അത് നാട്ടുകാരോട് വിശദീകരിക്കണം'' എന്നാണ് രേണു പറയുന്നത്.

Summary

Renu Sudhi reacts to social media claims of abusing her son. says she has explain herself all the time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com