'ബീഫ് കഴിക്കുമോ?'; എനിക്കിഷ്ടം 'പോര്‍ക്ക്' ആണെന്ന് ദിയ കൃഷ്ണ; എയറില്‍ നിന്നിറങ്ങാതെ താരപുത്രി

'ലോക്കല്‍ സംഘികളുടെ അതേ ബുദ്ധി വളര്‍ച്ചയെ ഇവള്‍ക്കും ഉളളൂ' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Diya Krishna
Diya Krishna
Updated on: 
2 min read

വിവാദങ്ങള്‍ വിട്ടൊഴിയാതെ ദിയ കൃഷ്ണ. കേരളത്തിനെതിരെയുള്ള ഉത്തരേന്ത്യന്‍ വ്‌ളോഗറുടെ വിഡിയോയിലെ ദിയയുടെ കമന്റ് വലിയ വിവാദമായിരുന്നു. പിന്നീട് താന്‍ വിഡിയോ മുഴുവന്‍ കാണാതെയാണ് കമന്റിട്ടതെന്ന ന്യായീകരണവുമായി ദിയ എത്തിയിരുന്നു. അബദ്ധം പറ്റിയതാണെന്ന് സമ്മതിച്ചു കൊണ്ട് ദിയ മാപ്പ് പറയുകയും ചെയ്തിരുന്നു.

ദിയയുടെ വിശദീകരണ വിഡിയോയും തിരിച്ചടിയായിരുന്നു. തനിക്ക് മുസ്ലിം ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടെന്നും, അതിനാല്‍ താന്‍ ഒരു വിഭാഗത്തിനും എതിരെ ചിന്തിക്കുന്ന ആളല്ലെന്നുമാണ് ദിയ പറഞ്ഞത്. കേരളത്തിലെ കഫേയില്‍ ജിന്നയുടെ ഫോട്ടോ വച്ചതിനെയാണ് സാഡ് റിയാലിറ്റിയെന്ന് വിളിച്ചതെന്നായിരുന്നു ദിയയുടെ വാദം.

വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് ദിയ അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ താരം സോഷ്യല്‍ മീഡിയയില്‍ തിരികെയെത്തി. വിഡിയോ മുഴുവന്‍ കാണാതെ കമന്റിട്ടതില്‍ മാപ്പ് ചോദിച്ചു കൊണ്ടായിരുന്നു തിരിച്ചുവരവ്. ഇതിനിടെ ഇപ്പോഴിതാ തന്റെ് മാപ്പ് പോസ്റ്റിന് വന്ന ചില കമന്റുകള്‍ക്കുള്ള ദിയയുടെ മറുപടിയും ശ്രദ്ധ നേടുകയാണ്.

'നീ ബീഫ് കഴിക്കുമോ?' എന്ന കമന്റിന് ദിയ നല്‍കിയ മറുപടി ഇല്ല, എനിക്കിഷ്ടം പോര്‍ക്ക് ആണെന്നായിരുന്നു. പൊറോട്ട ബീഫ് എന്ന കമന്റിനുള്ള ദിയയുടെ മറുപടി ദോശ പോര്‍ക്ക് ഫ്രൈ എന്നായിരുന്നു. ഈ കമന്റുകളുടേയും മറുപടികളുടേയും സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ദിയയ്‌ക്കെതിരെ രംഗത്തെത്തുന്നത്.

''സാധാരണ ബീഫിനെ പറ്റി പറയുമ്പോള്‍ മലയാളികള്‍ക്ക് പോര്‍ക്ക് കഴിക്കാനും പോര്‍ക്ക് ഫെസ്റ്റ് നടത്താനും ധൈര്യമുണ്ടോ എന്ന് ചോദിക്കുന്ന ലോക്കല്‍ സംഘികളുടെ അതേ ബുദ്ധി വളര്‍ച്ചയെ ഇവള്‍ക്കും ഉളളൂ. ബീഫെന്ന് പറയുമ്പോള്‍ പോര്‍ക്കെന്ന് തിരിച്ച് പറഞ്ഞാല്‍ കമന്റ് ഇട്ടവരുടെ അണ്ണാക്കില്‍ ആവുമെന്ന് കൃഷ്ണകുമാര്‍ ജി പഠിപ്പിച്ചതാവും. പകുതി വീഡിയോ കണ്ടിട്ടാണ് 'സാഡ് റിയാലിറ്റി' കമന്റ് ഇട്ടതെന്ന ഇവളുടെ ന്യായീകരണവും മാപ്പ് പറച്ചിലും ഒക്കെ വെറുതെയാണ്. അതും വിശ്വസിച്ച് അവളെ സപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നവര്‍ മരമൊണ്ണകളാണ്. ഇവള്‍ വിഷകലയേക്കാള്‍ വലിയ ദുര്‍വാഹിനി ആണ്' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇതിനിടെ വിവാദ വിഡിയോ പോസ്റ്റ് ചെയ്ത വ്‌ളോഗര്‍ അമൃത് സിങ് ഡാരന്റെ പോസ്റ്റുകളിലെ ദിയയുടെ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. താന്‍ പ്രധാനമന്ത്രിയായാല്‍ കോണ്‍ഗ്രസിനെ നിരോധിക്കും, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും, മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റും, രാഹുല്‍ ഗാന്ധിയെ ജയിലിലിടും, കാവി കൊടിയെ ദേശീയപതാകയാക്കും, ഹനുമാന്‍ ചാലിസ ദേശീയ ഗാനമാക്കും എന്ന് പറയുന്ന പോസ്റ്റിലെ ദിയയുടെ ലൈക്കാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നത്.

Diya Krishna
'ഈ പിറന്നാളിന് അര്‍ധരാത്രിയിലെ നിന്റെ ഫോണ്‍ കോള്‍ ഇല്ല'; ഹൃദയം നുറുങ്ങി സംവിധായകന്‍ ബെല്‍രാജിന്റെ ഭാര്യ
Diya Krishna
'പണ്ട് വയര്‍ കാണിച്ചെന്ന് പറഞ്ഞ് കേസ് കൊടുത്ത ആളാ, ഇവളും തുടങ്ങിയോ?, മനസ്സിലെ വിഗ്രഹം വീണുടഞ്ഞു'; നസ്രിയയ്ക്ക് അധിക്ഷേപ വര്‍ഷം
Diya Krishna
'പത്മയെ അങ്ങനെ കൊല്ലേണ്ടേയിരുന്നില്ല, അതൊരു അബദ്ധം'; സ്വപ്‌നക്കൂടിനെക്കുറിച്ച് കമല്‍
Summary

Replies of Diya Krishna about Pork gets viral. Social media calls out the influencer for her remarks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Diya Krishna
Diya Krishna
Diya Krishna
Diya Krishna
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com