ചെന്നൈ; മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ ദമ്പതികളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്. പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാർ 10 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് ധനുഷ് വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. മധുര സ്വദേശികളായ ദമ്പതിമാരാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശപ്പെട്ട് എത്തിയത്.
ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. ഇത് ആദ്യമായിട്ടല്ല ധനുഷും കുടുംബവും ദമ്പതികൾക്കെതിരെ രംഗത്തെത്തുന്നത്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതിന് മാപ്പ് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെ ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.
മധുരയിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച തങ്ങളുടെ മൂന്ന് മക്കളിൽ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാൻ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കൽ ബില്ലായ 65,000 രൂപ ധനുഷിൽ നിന്ന് ലഭ്യമാക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് അവർ പ്രാഥമിക അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. പിന്നീട് ധനുഷിന്റെ മെഡിക്കൽ വെരിഫിക്കേഷനും ജനന സർട്ടിഫിക്കറ്റും ഹാജരാക്കിയതോടെ കേസ് റദ്ദാക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates