'തല ഉയര്‍ത്തി നടക്കൂ, നിനക്ക് സാധിക്കും'; റിയ ചക്രവര്‍ത്തിയുടെ ന്യൂ ഇയര്‍ വിഡിയോ വൈറല്‍

'നിങ്ങളാണ് നിങ്ങളുടെ ഏറ്റവും വലിയ പിന്തുണ. നിങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞാന്‍ നിങ്ങള്‍ ജയിക്കും'
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ നടി റിയ ചക്രബര്‍ത്തിയുടെ ജീവിതം സംഘര്‍ഷ ഭരിതമാണ്. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് റിയ പങ്കുവച്ച ന്യൂ ഇയര്‍ വിഡിയോ ആണ്. ശക്തയായി നിന്നതിനും കാരുണ്യത്തോടെ പെരുമാറിയതിനും തനിക്കായി എഴുതിയ കത്തിലൂടെ സ്വയം പ്രശംസിക്കുകയാണ് താരം. 

പുതു പ്രതീക്ഷയില്‍ റിയ

നിങ്ങളാണ് നിങ്ങളുടെ ഏറ്റവും വലിയ പിന്തുണ. നിങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞാന്‍ നിങ്ങള്‍ ജയിക്കും- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രിയപ്പെട്ട എനിക്ക്, നീയായി ഇരിക്കുന്നതിന് നന്ദി, കരുണയോടെയും ക്ഷമാ പൂര്‍വവും ശക്തയായും നിലനില്‍ക്കുന്നതിന് നന്ദി. നീ ഇങ്ങനെയൊരു സ്ത്രീയായി മാറിയതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. എന്നും നിനക്ക് ഞാനുണ്ടാകും. മുഖം ഉയര്‍ത്തിപ്പിടിക്കൂ ബേബി ഗേള്‍, നിനക്ക് സാധിക്കും- എന്നാണ് കത്തിലൂടെ റിയ പറയുന്നത്. 

ഒരു വര്‍ഷത്തെ വേദന, ഈ ചിരിയിലെത്തിയത് ഇങ്ങനെ

നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. തല ഉയര്‍ത്തി മുന്നോട്ടുപോകാനാണ് ആരാധകര്‍ കുറിക്കുന്നത്. തന്റെ ഒരു വര്‍ഷം നീണ്ടു നിന്ന പോരാട്ടത്തെക്കുറിച്ചും റിയ കുറിച്ചിട്ടുണ്ട്. ചിരിക്കുന്ന ചിത്രമാണ് റിയ പങ്കുവച്ചത്. ചിത്രത്തില്‍ കാണുന്നതുപോലെ ചിരിക്കാന്‍ അത്ര എളുപ്പമായിരിക്കുന്നില്ല എന്നാണ് റിയ പറയുന്നത്. 

2020ലാണ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സുശാന്തിന്റെ കാമുകിയായ റിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണത്തിനും ഇരയായി. കൂടാതെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് റിയ അറസ്റ്റിലുമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com