ഉയര്‍ന്ന ഐക്യു ലെവല്‍ കാരണം എനിക്ക് പ്രേക്ഷകരുടെ മനസില്‍ വിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്: റിമ കല്ലിങ്കല്‍

എന്നെ മനസിലാക്കാനാണ് കൂടുതലും ആളുകള്‍ ശ്രമിക്കാറുള്ളത്
Rima Kallingal
Rima Kallingalഇന്‍സ്റ്റഗ്രാം
Updated on
1 min read

ഓണ്‍ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ ഉറച്ച നിലപാടുകളുമാണ് റിമ കല്ലിങ്കലിനെ വ്യത്യസ്തയാക്കുന്നത്. തന്റെ നിലപാടുകളുടെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആടിയുലയാതെ മുന്നോട്ട് പോവുകയാണ് റിമ. ഒരിടവേളയ്ക്ക് ബോക്‌സ് ഓഫീസിലേക്ക് തിരികെ വരികയാണ് റിമ കല്ലിങ്കല്‍. തീയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റിയിലൂടെയാണ് റിമയുടെ തിരിച്ചുവരവ്.

Rima Kallingal
ഹിജാബ് ധരിച്ച് പരസ്യം, ദീപികക്കെതിരെ സൈബർ ആക്രമണം; 'അത് അവരുടെ ജോലിയല്ലേയെന്ന്' ആരാധകർ

താനൊരു ആര്‍ട്ടിസ്റ്റായതു കൊണ്ടാണ് ആക്ടിവിസ്റ്റാകാന്‍ സാധിച്ചതെന്നാണ് റിമ പറയുന്നത്. തനിക്ക് പ്രേക്ഷകരില്‍ നിന്നും സ്‌നേഹം മാത്രമാണ് ലഭിക്കുന്നതെന്നും റിമ പറയുന്നു. അതേസമയം തന്റെ ഉയര്‍ന്ന ഐക്യു ലെവല്‍ കാരണം പ്രേക്ഷകരുടെ മനസില്‍ വിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറയുന്നു.

Rima Kallingal
'വിക്ര'ത്തിന്റെ റെക്കോ‍ർഡ് തകർത്തു! കാന്താര 500 കോടി ക്ലബ്ബിലേക്ക്; ചിത്രം ഇതുവരെ എത്ര നേടി ?

'പലരും അടിച്ചമര്‍ത്താനും വിലകുറച്ചുകാണിക്കാനുമൊക്കെ ശ്രമിക്കാറുണ്ട്. ഒരു സ്ത്രീ മുന്നേറ്റത്തിന്റെ ഭാഗമായതു കൊണ്ടു തന്നെ അത്തരം പല ശ്രമങ്ങളുടേയും ഇരയാകേണ്ടി വന്നു. ഉയര്‍ന്ന ഐക്യു ലെവല്‍ കാരണമാകാം ആരെന്ത് പറഞ്ഞാലും എനിക്ക് പ്രേക്ഷകരുടെ മനസില്‍ വിശ്വാസം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നെ മനസിലാക്കാനാണ് കൂടുതലും ആളുകള്‍ ശ്രമിക്കാറുള്ളത്. അതൊരു ഭാഗ്യവും അനുഗ്രഹവുമായി കരുതുന്നു'' റിമ പറയുന്നു.

നേരത്തെ ലോകയുടെ വിജയത്തെക്കുറിച്ചുള്ള റിമയുടെ പരാമര്‍ശവും വിവാദമായിരുന്നു. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്ര്‌സ് ഡയലോഗ്‌സില്‍ അതിഥിയായി വന്നപ്പോള്‍ റിമ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായത്. ഇതേക്കുറിച്ചും റിമ സംസാരിക്കുന്നുണ്ട്.

ലോകയുടെ വിജയത്തിന് കാരണം ആ സിനിമയ്ക്ക് ലഭിച്ച ബജറ്റും പിന്തുണയുമാണ്. ഒരു പുരുഷ കേന്ദ്രീകൃത സിനിമയ്ക്ക് ലഭിക്കുന്ന എല്ലാ ഘടകങ്ങളും ലോകയ്ക്കുണ്ടായിരുന്നു. മികച്ച മാര്‍ക്കറ്റിങ്ങും ഡിസ്ട്രിബ്യൂഷനുമെല്ലാം ലോകയുടെ വിജയത്തിന് കാരണമായി. നല്ല സിനിമകള്‍ക്കാണ് എപ്പോഴും പ്രേക്ഷകരുള്ളത്. എത്ര വലിയ താരമാണെങ്കിലും സിനിമ നന്നായെങ്കില്‍ മാത്രം ജനം കാണുക. ക്രാഫ്റ്റാണ് സിനിമയുടെ ഫാക്ടര്‍. സിനിമ താരങ്ങളുടെ മാത്രമല്ലെന്നാണ് ഞാനെപ്പോഴും പറയാറുള്ളത്.

താനൊരു ആര്‍ട്ടിസ്റ്റാണെന്നത് പലരും മറക്കുന്നുവെന്നും റിമ പറയുന്നു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ച് പുറത്തേക്ക് വന്നപ്പോള്‍ ചോദിച്ചത് അംഗീകാരത്തെക്കുറിച്ചല്ലെന്നും മറ്റ് പലതുമാണെന്നും റിമ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ താനൊരു ആര്‍ട്ടിസ്റ്റ് ആണെന്നത് ഓര്‍മിപ്പിക്കേണ്ടത് തന്റെ കടമയാണെന്നാണ് റിമ പറയുന്നത്. നീലവെളിച്ചത്തിന് ശേഷം താന്‍ സിനിമകള്‍ ചെയ്യാതിരുന്നത് സിനിമയിലേക്ക് വിളി വരാതിരുന്നതിനാലാണ്. ഒരുപാട് തടസങ്ങളുണ്ടായിരുന്നുവെന്നും റിമ പറയുന്നു.

Summary

Rima Kallingal on her high IQ level and the success of Lokah. Says people loved her only.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com