

വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചും ഗായിക റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറപ്പിലൂടെയാണ് റിമിയുടെ പ്രതികരണം. ഫിറ്റ്‌നെസ് എന്നാല്‍ മെലിഞ്ഞിരിക്കുക എന്നത് മാത്രമല്ലെന്നാണ് റിമി പറയുന്നത്. മാനസികവും ശാരീരകവുമായ കരുത്ത് ആര്‍ജ്ജിക്കേണ്ടതിനെക്കുറിച്ചും ആരോഗ്യത്തോടെയിരിക്കേണ്ടതിനെക്കുറിച്ചും റിമി കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:
'എന്താണ്ട് എട്ട് വര്‍ഷമായി എന്റെ ഭാരം ഒരേ റേഞ്ചിനുള്ളില്‍ തന്നെ ഏറിയും കുറഞ്ഞും നിന്നിരുന്നു. തീര്‍ച്ചയായും കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരുക്കകളും, കഠിനമായ കോസേര്‍ട്ട് ഷെഡ്യൂളുകളും യാത്രയും പതിവ് വര്‍ക്കൗട്ടുകളില്‍ നിന്നുള്ള ഇടവേളയും മൂലം എന്റെ ഭാരം കൂടിയിട്ടുണ്ട്. പിന്നെ ഞാന്‍ എന്റെ റൂട്ടീനിലേക്ക് തിരികെ വരും. അതാണ് ജീവിതം.
ഞാന്‍ സ്ഥിരമായി കേള്‍ക്കുന്നൊരു കമന്റുണ്ട്, 'ദിവസവും വണ്ണം കുറഞ്ഞു വരുവാണോ?'. പക്ഷെ സത്യം എന്താണെന്ന് വച്ചാല്‍, എല്ലാ ദിവസവും ഞാന്‍ വണ്ണം കുറയാന്‍ ശ്രമിക്കുന്നില്ലെന്നാണ്. ചിലപ്പോള്‍ എന്റെ വെയ്യിങ് സ്‌കേലിലെ നമ്പര്‍ ഉയരും. ഭാരം കൂടുകയെന്നാല്‍ കൊഴുപ്പ് കൂടുന്നുവെന്ന് മാത്രമല്ല. സ്‌ട്രെങ്ത് ട്രെയ്‌നിങിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറച്ചു കൊണ്ട് തന്നെ മസിലുകള്‍ ശക്തമാക്കുന്നുണ്ടാകും. സ്‌കെയില്‍ മുഴുവന്‍ കഥയുമാകില്ല പറയുക.
എന്നെ സംബന്ധിച്ച് ഫിറ്റ്‌നസ് എന്നാല്‍ മെലിഞ്ഞിരിക്കുന്നതോ, വെയ്യിങ് സ്‌കേലില്‍ ചെറിയ അക്കം കാണുന്നതോ അല്ല. കരുത്തും, മസിലുകളുടെ മെയ്‌ന്റെയ്‌നിങും സ്റ്റാമിനെ കൂട്ടുന്നതും ഉള്ളിന്റെ ഉള്ളിലൊരു ശക്തി തോന്നുന്നതുമാണ്.
പ്രത്യേകിച്ചും 40 കളിലുള്ള സ്ത്രീകള്‍ക്ക് അവനവനെ പരിചരിക്കുന്നതിലെ പ്രധാനപ്പെട്ട ഭാഗമാണ് സ്‌ട്രെങ്ത് ട്രെയ്‌നിങ്. ജിമ്മിലെ ഭാരം ഉയര്‍ത്തുന്നതും നടക്കുന്നതും കാര്‍ഡിയോയും യോഗയും സ്വിമ്മിങും നിങ്ങള്‍ ആസ്വദിക്കുന്ന ഏതൊരു ആക്ടിവിറ്റിയും ആയിക്കോട്ടെ, നിങ്ങളുടെ ശരീരത്തെ ചലിപ്പിക്കുന്നൊരു വഴി കണ്ടെത്തുക.
അക്കങ്ങള്‍ വച്ച് നമ്മുടെ വളര്‍ച്ചയെ വിധിക്കുന്നത് നിര്‍ത്തുക. നമ്മുടെ ശരീരത്തിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നതില്‍ ഫോക്കസ് ചെയ്യാം. നമുക്ക് എത്രത്തോളം കരുത്ത് തോന്നുന്നുണ്ട്, നമ്മള്‍ എത്ര നന്നായി നമ്മളെ നോക്കുന്നുണ്ട് എന്നതില്‍ ശ്രദ്ധിക്കാം.
ഭാരം കുറയ്ക്കുക മാത്രമല്ല ലക്ഷ്യം. ഓരോ വര്‍ഷം കഴിയുന്തോറും കരുത്തും ആരോഗ്യവും ആത്മവിശ്വാസവും നേടിയെടുക്കുകയാണ് ലക്ഷ്യം. ഒരു നമ്പറിനെ മാത്രമായി ചേസ് ചെയ്യരുത്. നിങ്ങളുടെ കരുത്ത് കൂട്ടുക. ആരോഗ്യം സംരക്ഷിക്കുക. നിങ്ങളുടെ യാത്രയെ സ്‌നേഹിക്കുക'' എന്നാണ് റിമിയുടെ കുറിപ്പ്.
പിന്നാലെ അഭിനന്ദവുമായി എത്തുകയാണ് സോഷ്യല്‍ മീഡിയ. കമന്റുകളില്‍ ചിലതിന് റിമി മറുപടിയും നല്‍കുന്നുണ്ട്. 'ചേച്ചീ പൊളിച്ചു, ഇനി മത്സരത്തിന് ഇറങ്ങുമോ?' എന്നായിരുന്നു ഒരു കമന്റ്. ഇതിന് റിമി നല്‍കിയ മറുപടി ഹഹ കാവിലെ പാട്ട് മത്സരത്തിന് മാത്രം എന്നായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates