'റിമിയെ നന്നായി നോക്കണമെന്ന് കുറേ പേര്‍ മെസേജ് അയച്ചു, ഇല്ലെങ്കില്‍ നിങ്ങളെന്നെ ശരിയാക്കുമെന്നറിയാം'; മനം നിറഞ്ഞ് ലിബിന്‍

'മരണം വരെ ലിബിന്റേത് മാത്രമായി, അത്രത്തോളം ആത്മാര്‍ത്ഥവും സത്യസന്ധവുമായൊരു ജീവിതം ഞാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നുണ്ട്'
Rimi Tomy and Libin Mathew
Rimi Tomy and Libin Mathew
Updated on: 
2 min read

കഴിഞ്ഞ ദിവസമായിരുന്നു ഗായിക റിമി ടോമി വിവാഹിതയായത്. ജിം ട്രെയ്‌നറായ ലിബിന്‍ മാത്യു ആണ് റിമിയുടെ വരന്‍. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. മുംബൈ സ്വദേശിയായ മലയാളിയാണ് ലിബിന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റിമിയ്ക്കും ലിബിനും ആശംസകളുമായെത്തുകയാണ് മലയാളികള്‍.

ഇതിനിടെ തന്റെ വിവാഹത്തിന്റെ വ്‌ളോഗ് പങ്കുവച്ചിരിക്കുകയാണ് റിമി ടോമി. വിവാഹത്തിനായി താനും ലിബിനും ഒരുങ്ങുന്നതും വിവാഹവുമെല്ലാം കോര്‍ത്തിണക്കിയാണ് റിമി ടോമി വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തെക്കുറിച്ചുള്ള ഇരുവരുടേയും വൈകാരികമായ വാക്കുകളും വിഡിയോയെ മനോഹരമാക്കുന്നുണ്ട്.

''ഭയങ്കര സന്തോഷം. എക്‌സൈറ്റ്‌മെന്റില്‍ ഉപരി, ദൈവാനുഗ്രഹമാണ്. അത് പറയാന്‍ എനിക്ക് വാക്കുകളില്ല'' എ്ന്നാണ് റിമി പറയുന്നത്. ''സാധാരണ വധു വിവാഹത്തിന് ആറ് മാസം മുമ്പോ ഒരു കൊല്ലം മുമ്പോ ഡ്രസ് സെലക്ട് ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാനിത് സെലക്ട് ചെയ്തത് അത്ഭുതമാണ്. അന്ധേരിയിലുള്ള ഒരു ഷോപ്പില്‍ നിന്നുമാണ്. പത്ത് ദിവസം മുമ്പാണ് സെര്‍ച്ച് ചെയ്യുന്നതും അന്ധേരിയില്‍ പോകുന്നത്. ആദ്യ കണ്ട ഗൗണ്‍ തന്നെ ഇട്ടു നോക്കുകയും സെലക്ട് ചെയ്യുകയും ചെയ്തു. ഇത്ര വേഗത്തില്‍ ഒരു വധു ഡ്രസ് സെലക്ട് ചെയ്യുന്നത് ആദ്യമായിട്ടാണെന്നാണ് അവര്‍ പറഞ്ഞത്'' എന്നും വിഡിയോയില്‍ റിമി പറയുന്നുണ്ട്.

''താലികെട്ടാന്‍ നേരം ഞാന്‍ ഇമോഷണല്‍ ആകുമെന്നാണ് തോന്നുന്നത്. അവള്‍ പൂര്‍ണമായും എന്റേതാണെന്ന് ഉറപ്പാകുന്ന നിമിഷമാണത്'' എന്ന് ലിബിനും പറയുന്നുണ്ട്. ''ഡ്രീം കം ട്രൂ എന്നത് പോലെ. ഇനി ഞാന്‍ ഇയാളുടേതാണ്, ഇയാള്‍ എന്റെയാണ് എന്ന് പറയുന്ന നിമിഷത്തിനായി ഞാന്‍ ഭയങ്കരമായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. നിങ്ങള്‍ എല്ലാവരുടേയും അനുഗ്രഹം വേണം. കുറച്ച് സമയത്തില്‍ അത് നടക്കുമെന്നതില്‍ വല്ലാത്ത സന്തോഷത്തിലാണ്.'' എന്നാണ് വിവാഹത്തെക്കുറിച്ച് റിമി പറയുന്നത്.

''ജീവിതകാലം മുഴുവന്‍, മരണം വരെ ലിബിന്റേത് മാത്രമായി, അത്രത്തോളം ആത്മാര്‍ത്ഥവും സത്യസന്ധവുമായൊരു ജീവിതം ഞാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നുണ്ട്. എനിക്ക് തരാന്‍ പറ്റുന്ന പ്രോമിസും അതാണ്.'' എന്നും റിമി വിവാഹത്തിന് മുമ്പായി പറയുന്നുണ്ട്. ''സ്വപ്‌നം സത്യമായി. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരായി. ഈ നിമിഷം നിങ്ങളുമായി പങ്കുവെക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്'' എ്ന്നാണ് വിവാഹ ശേഷം ലിബിന്‍ പറഞ്ഞത്.

എനിക്കും ഭയങ്കര സന്തോഷമാണ്. ഒരു പ്രത്യേക ഫീലായിരുന്നു. നിങ്ങളുടെ അനുഗ്രഹം കൂടെയുള്ളതിനാല്‍ എല്ലാം ഭംഗിയായി പൂര്‍ത്തിയായെന്നും റിമി പറയുന്നുണ്ട്. ഞങ്ങളേക്കാള്‍, നിങ്ങളായിരുന്നു ഞങ്ങളുടെ കല്യാണത്തിനായി എക്‌സൈറ്റഡായിരുന്നത്. അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അത് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ലിബിന്‍ പറയുന്നത്. എത്ര പേരാണ് നോക്കിക്കോണേ എന്ന് പറഞ്ഞ് മെസേജ് അയച്ചത്. അതെല്ലാം എനിക്ക് ഫോര്‍വേര്‍ഡ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്ന് റിമിയും പറയുന്നു.

''എന്റെ ഉത്തരവാദിത്തം എനിക്കറിയാം. റിമിയെ നന്നായി നോക്കണമെന്നത് എന്റെ ഉത്തരവാദിത്തമാണ്. പക്ഷെ, നീ നന്നായി നോക്കണമെന്നാണ് എല്ലാവരും മെസേജ് അയക്കുന്നത്. എനിക്കറിയാം നന്നായി നോക്കണമെന്നും ഇല്ലെങ്കില്‍ നിങ്ങളെല്ലാം എന്നെ ശരിയാക്കുമെന്നും'' എന്നും ലിബിന്‍ പറയുന്നുണ്ട്.

Rimi Tomy and Libin Mathew
'തമിഴിലും തെലുങ്കിലും എനിക്ക് താരഭാരമില്ല'; മലയാളത്തിൽ വലിയ ചിത്രങ്ങളാണ് തേടിയെത്തുന്നതെന്ന് ദുൽഖർ
Rimi Tomy and Libin Mathew
എപ്പോഴാണ് കല്യാണമെന്ന് സുഹാസിനി; 'നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?' എന്ന് ശ്രുതി ഹാസന്‍; കയ്യടി നേടി മറുപടി
Rimi Tomy and Libin Mathew
'രാമായണ' കണ്ട് അത്ഭുതപ്പെട്ടു, പുരാണചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹം: അനന്യ പാണ്ഡെ
Summary

Rimi Tomy shares her wedding vidoe. Groom Libin Mathew gets emotional as he speaks about the messages he recieved from her fans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER