കൊച്ചമ്മയുടെ വിവാഹത്തില്‍ സന്തോഷവും ചെറിയ വിഷമവുമുണ്ടെന്ന് കണ്‍മണി; ആശ്വസിപ്പിച്ച് റിമി ടോമി

റിമി വിവാഹിതയാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
Rimi Tomy
Rimi Tomy
Updated on: 
1 min read

മലയാളികളുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. റിമി വിവാഹിതയാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം റിമി ആരാധകരുമായി പങ്കിട്ടത്. ഇതിനിടെ റിമി വിവാഹിതയാകുന്നതില്‍ സന്തോഷവും വിഷമവുമുണ്ടെന്നാണ് സഹോദരിയുടെ മക്കളായ കുട്ടാപ്പിയും കണ്‍മണിയും കുട്ടിമണിയും.

''കൊച്ചമ്മയുടെ കല്യാണം ഒക്കെ വരുവല്ലേ. ഇനി എപ്പോഴും കാണുന്നത് പോലെ കാണാനും ട്രിപ്പിന് പോകാനുമൊന്നും പറ്റില്ലല്ലോ'' എന്നാണ് കുട്ടികള്‍ പറയുന്നത്. ''ആര് പറഞ്ഞ് പോകാന്‍ പറ്റില്ലെന്ന്. കൊച്ചമ്മയ്ക്ക് ഇവിടെയല്ലേ പ്രോഗ്രാമുകളൊക്കെ. അപ്പോള്‍ എപ്പോഴും ഇവിടെ വരില്ലേ. നമ്മള്‍ എപ്പോഴും കറങ്ങാന്‍ പോകുമല്ലോ'' എന്ന് റിമി മറുപടി നല്‍കുന്നുണ്ട്.

''അതുണ്ട്. ഒരു വിഷമവുമുണ്ട് കൊച്ചമ്മ മുംബൈയിലേക്ക് പോകുമ്പോള്‍.'' എന്നും കുട്ടികള്‍ പറയുന്നു. ''നമ്മള്‍ ഇടയ്ക്ക് മുംബൈയില്‍ പോയിട്ട് വരുന്നതല്ലേ. എന്തിനാ വിഷമം?'' എന്നും റിമി ചോദിക്കുന്നുണ്ട്. ''അറിയില്ല. ചെറിയൊരു വിഷമം. പക്ഷെ കൊച്ചമ്മ ഹാപ്പിയാകും അവിടെ സെറ്റില്‍ ആകുമ്പോള്‍'' എന്നും കുട്ടികള്‍ പറയുന്നു. നിങ്ങളെ കാണാതിരിക്കുമ്പോള്‍ എനിക്കുമുണ്ട് സങ്കടം എന്ന് റിമിയും പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഗായിക റിമി ടോമി താന്‍ രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. ബോഡി ബില്‍ഡറും ട്രെയ്നറും മുംബൈ മലയാളിയുമായ ലിബിന്‍ മാത്യുവാണ് വരന്‍. മുംബൈയിലെ ഡോംബിവല്ലിയില്‍ നവംബറില്‍ തന്നെ വിവാഹം നടക്കുമെന്ന് റിമി അറിയിച്ചു. വിവാഹക്ഷണക്കത്തും റിമി വിഡിയോയില്‍ പങ്കുവെച്ചിരുന്നു.

Rimi Tomy
'മാമൻ വരാർ'; അനിരുദ്ധ് - കാവ്യ വിവാ​ഹം; ആശിർവദിക്കാൻ തലൈവർ ​ഗ്രീസിലേക്ക്
Rimi Tomy
"സ്വപ്‌നത്തിലെങ്കിലും ഒന്ന് വന്ന് ആശ്വസിപ്പിക്കെടോ"; കണ്ണീരോടെ അക്ഷരയുടെ ഭര്‍ത്താവ്
Rimi Tomy
‘ധുരന്ധർ 2’, ‘പുഷ്പ 2’, ‘എമ്പുരാൻ’ റെക്കോർഡുകൾ തകർത്ത് ‘രാമായണ’; ബുക്ക് മൈ ഷോയിൽ ചരിത്രനേട്ടം
Summary

Rimi Tomy shares video with kids. They are both happy and sad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER