'അങ്ങനെ ആരെങ്കിലും പറയുമോ, അതൊക്കെ ചോദ്യം ചെയ്യാൻ ഞങ്ങളാരാ?; കാന്താരയുടെ പേരിൽ പ്രചരിച്ച വ്യാജ വാർത്തയെക്കുറിച്ച് ഋഷഭ് ഷെട്ടി

ചേട്ടാ അതൊരു വ്യാജ വാർത്തയാണ്. ആരോ ഒരാൾ ചെയ്തത് ആണത്.
Rishab Shetty
Rishab Shettyവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

കാന്താര ചാപ്റ്റർ വണ്ണിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ രണ്ടിന് ആണ് തിയറ്ററുകളിലെത്തുന്നത്. 2022 ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വൽ ആയാണ് ചിത്രമെത്തുക.

മലയാളി താരം ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലും അണിയറപ്രവർത്തകർ പ്രൊമോഷന് എത്തിയിരുന്നു. കാന്താര കാണുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ പാലിക്കണമെന്ന തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീ‍ഡിയയിൽ ഒരു പോസ്റ്റർ വൈറലായി മാറിയിരുന്നു.

ഇത് വ്യാജമാണെന്ന് ഋഷഭ് ഷെട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ കുറച്ചു കൂടി വ്യക്തത വരുത്തിയിരിക്കുകയാണ് നടൻ. ഒരാളുടെ ജീവിതം, ഭക്ഷണം, ജീവിത രീതി ഇതൊന്നും ആർക്കും ചോദ്യം ചെയ്യാനുള്ള അധികാരമില്ലെന്നും ഓരോരുത്തർക്കും അവരവരുടേതായ ചോയ്സുകളുണ്ടെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഋഷഭ് ഇക്കാര്യം പറഞ്ഞത്.

"ചേട്ടാ അതൊരു വ്യാജ വാർത്തയാണ്. ആരോ ഒരാൾ ചെയ്തത് ആണത്. അതിനെക്കുറിച്ച് രാജ്യമെമ്പാടും ചർച്ചയായി. അത് എന്തിനാണ് ചെയ്തത് എന്ന് ഞങ്ങൾക്കറിയില്ല. അയാൾ തന്നെ കാന്താരപർവം എന്നൊരു പേജ് ഉണ്ടാക്കി, കാന്താരയുടെ ഡിസൈൻ തന്നെ എടുത്ത് വച്ചിരിക്കുകയാണ്. അതുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

അതുവച്ച് കുറേ പേര് ഞങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കമന്റുകളിട്ടു. അതൊരു വ്യാജ വാർത്തയാണ്. അങ്ങനെ ആരെങ്കിലും പറയുമോ ?. ഒരാളുടെ ജീവിതം, ഭക്ഷണം, ജീവിത രീതി ഇതൊന്നും ആർക്കും ചോദ്യം ചെയ്യാനുള്ള അധികാരമില്ല. ഓരോരുത്തർക്കും അവരവരുടേതായ തിരഞ്ഞെടുപ്പുകളുണ്ട്. അതൊക്കെ ചോദ്യം ചെയ്യാൻ ഞങ്ങളാരാ?.

അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്നൊക്കെ പറയാൻ ഞങ്ങളാരാ?. സിനിമയിൽ നമ്മൾ എല്ലാ എലമെന്റ്സും കാണിക്കുന്നുണ്ട്. ദൈവത്തെക്കുറിച്ചും, അതുപോലെ പ്രകൃതിയെ ആരാധിക്കുന്നതും എല്ലാം നമ്മൾ കാണിക്കുന്നുണ്ട്. ഞങ്ങളൊരിക്കലും ഒരു പക്ഷം ചേർന്ന് സംസാരിക്കുകയല്ല. ഒരു ഫിലിംമേക്കർ എന്ന നിലയിൽ അങ്ങനെയാകാനും പാടില്ല.

Rishab Shetty
'ജീവിതം പഠിപ്പിക്കാന്‍ കല്യാണിയേയും സഹോദരനേയും ലിസിയും പ്രിയനും അനാഥാലയത്തിലാക്കി'; വാര്‍ത്തയ്‌ക്കെതിരെ കല്യാണി

ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ കാണിക്കുന്നു. അതിൽ ഏതാണ് നല്ലത് ഏതാണ് മോശമെന്ന് പറയേണ്ടത് നിങ്ങളാണ്. അതുകൊണ്ട് ഒരിക്കലും സിനിമ കാണാൻ അത്തരത്തിൽ വരണമെന്ന് ഞങ്ങൾ പറയില്ല. അതൊരു വ്യാജ വാർത്തയാണ്". - ഋഷഭ് ഷെട്ടി പറഞ്ഞു.

Rishab Shetty
'മദ്യപിക്കരുത്, മാംസാഹാരം കഴിക്കരുത്! കാന്താരയുടെ പേരിൽ വന്ന ആ പോസ്റ്റർ കണ്ട് ‍ഞാൻ ഞെട്ടിപ്പോയി'

'കാന്താര ചാപ്റ്റർ 1 തിയറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത്', എന്നിവയാണ് ആ മൂന്ന് കാര്യങ്ങൾ. കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഇത് പ്രചരിക്കപ്പെട്ടത്.

Summary

Cinema News: Actor Rishab Shetty opens up fake news about Kantara Chapter 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com