Kantara Chapter 1
Kantara Chapter 1 വിഡിയോ സ്ക്രീൻഷോട്ട്

'ഇവിടെ വന്നിരുന്നു എന്ന് മാത്രമല്ല...'; ദൃശ്യ വിസ്മയമാകാൻ കാന്താര 2, ട്രെയ്‌ലർ പുറത്ത്

2022 ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വല്‍ ആയിട്ടാണ് കാന്താര ചാപ്റ്റര്‍ 1 ഒരുങ്ങുന്നത്.
Published on

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഒരു ​ഗംഭീര ദൃശ്യാനുഭവമായിരിക്കും ചിത്രമെന്ന് ഉറപ്പു നൽകുന്ന ട്രെയ്‌ലറാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഋഷഭ് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രുക്മിണി വസന്ത് ആണ് നായികയായെത്തുന്നത്.

2022 ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വല്‍ ആയിട്ടാണ് കാന്താര ചാപ്റ്റര്‍ 1 ഒരുങ്ങുന്നത്. കന്നഡ സിനിമാ മേഖലയിൽ തന്നെ ചരിത്രം കുറിച്ച ചിത്രമായിരുന്നു കാന്താര. 310 കോടിയാണ് ചിത്രം കന്നഡയിൽ നിന്ന് മാത്രം നേടിയത്. ഒക്ടോബർ 2 നാണ് ചിത്രം റിലീസിനെത്തുന്നത്. മലയാളി താരം ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബെർമെ എന്ന കഥാപാത്രത്തെയാണ് ഋഷഭ് ഷെട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കനകവതിയായി രുക്മിണി വസന്തുമെത്തുന്നു. ചിത്രത്തിന് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നതും ഋഷഭ് ഷെട്ടി തന്നെയാണ്. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു കാന്താര.

Kantara Chapter 1
ലോകയ്ക്ക് പിന്നാലെ വീണ്ടും ഞെട്ടിക്കാൻ ജേക്സ് ബിജോയ്; ‌'പാതിരാത്രി'യുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

ഋഷഭ് ഷെട്ടി തന്നെ സംവിധാനം ചെയ്ത ചിത്രം കന്നഡയില്‍ വന്‍ വിജയമായതോടെ മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റുകയായിരുന്നു. പാന്‍ ഇന്ത്യന്‍ വിജയമായ ചിത്രം കേരളത്തിലും വലിയ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തി.

Kantara Chapter 1
'ഷെഫ് ആകണമെന്നായിരുന്നു എന്റെ ആ​ഗ്രഹം; പൊറോട്ട ഉണ്ടാക്കി, ഡെലിവറി ബോയ് ആയി ഇപ്പോഴിതാ ഇഡ്ഡലി ഉണ്ടാക്കുന്നു'

വന്‍ ബജറ്റിലാണ് ചാപ്റ്റര്‍ 1 ഒരുങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ ബജറ്റ് 150 കോടിയാണ്. കാന്താരയിലേക്ക് എത്തുന്നതിന് മുമ്പുള്ള കഥയാകും ചാപ്റ്റര്‍ 1 പറയുക. അതേസമയം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അണിയറപ്രവർത്തകർ മരിച്ചതും വലിയ വാർത്തയായി മാറിയിരുന്നു. ആദ്യ ഭാ​ഗം പോലെ തന്നെ റെക്കോഡുകളെല്ലാം രണ്ടാം ഭാ​ഗം തകർക്കുമെന്നാണ് സിനിമാ പ്രേക്ഷകർ പറയുന്നത്.

Summary

Cinema News: Actor Rishab Shetty starrer Kantara Chapter 1 trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com