Rishab Shetty
Rishab Shettyഇൻസ്റ്റ​ഗ്രാം‌

എംടിയുടെ ഡ്രീം പ്രൊജക്ട്, 'രണ്ടാമൂഴം' ഒരുക്കാൻ ഋഷഭ് ഷെട്ടി ?

എംടിയുടെ ആ​ഗ്രഹം പോലെ രണ്ട് പാർട്ടുകളായിട്ടായിരിക്കും ചിത്രമെത്തുക.
Published on

എംടി വാസുദേവൻ നായരുടെ ഡ്രീം പ്രൊജക്ട് രണ്ടാമൂഴം നടൻ ഋഷഭ് ഷെട്ടി സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് റിപ്പോർട്ട്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന സംവിധായകൻ എന്ന നിലയിലാണ് എംടിയുടെ കുടുംബം ഋഷഭിനെ സമീപിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

എംടിയുടെ ആ​ഗ്രഹം പോലെ രണ്ട് പാർട്ടുകളായിട്ടായിരിക്കും ചിത്രമെത്തുക. എംടിയുടെ തന്നെ താല്പര്യ പ്രകാരം സംവിധായകനുമായി നേരത്തെ തന്നെ പ്രാരംഭ ചർച്ചകൾ നടന്നിരുന്നു. മുൻപ് സംവിധായകൻ മണിരത്നം ഈ സിനിമ ചെയ്യുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സമയപരിമിതി മൂലം അദ്ദേഹം ഈ സിനിമയിൽ നിന്ന് പിന്മാറിയെന്നും മണിരത്നമാണ് ഋഷഭ് ഷെട്ടിയെ കുടുംബത്തിന് നിർദേശിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

പല വൻകിട കമ്പനികളും ഈ തിരക്കഥ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോയി. സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതു നീണ്ടു പോയതിനെത്തുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽ നിന്നു പിൻവാങ്ങുകയായിരുന്നു.

Rishab Shetty
'ഒരു തലമുറയെ സ്വാധീനിച്ച നായകൻ, അദ്ദേഹത്തിന്റെ അഭാവം സിനിമാ മേഖലയ്ക്ക് വലിയ മിസ് ആയിരിക്കും'; വിജയ്‌യെക്കുറിച്ച് പ്രീതി

പിന്നീടാണ് മകൾ അശ്വതി വി നായരെ തിരക്കഥ ഏൽപിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാൻ നടപടി ആരംഭിച്ചത്. ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണക്കമ്പനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും ചേർന്നാണ് രണ്ടാമൂഴം നിർമിക്കുക.

Rishab Shetty
'2025 പോലെ ഒരു വർഷം ഇനി എന്റെ ജീവിതത്തിൽ വരാതിരിക്കട്ടെ, പിന്നിൽ നിന്ന് കുത്തിയവർക്ക് നന്ദി'; ശ്രദ്ധേയമായി അപ്സരയുടെ കുറിപ്പ്

എംടിയുടെ 9 ചെറുകഥകൾ ചേർത്ത് 9 സംവിധായകർ സംവിധാനം ചെയ്ത് ഈയിടെ ഒടിടിയിൽ റിലീസ് ചെയ്ത ‘മനോരഥങ്ങൾ’ എന്ന സിനിമ നിർമിച്ചത് എംടിയുടെ കുടുംബം ഉൾപ്പെടുന്ന നിർമാണക്കമ്പനിയാണ്. എന്തായാലും രണ്ടാമൂഴത്തിന്റെ പ്രഖ്യാപനത്തിനായി മലയാളികൾ കാത്തിരിക്കുകയാണ്.

Summary

Cinema News: Rishab Shetty to direct Randamoozham.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com