'ശർക്കര പൊങ്കൽ എവിടെയുണ്ടെങ്കിലും...'; ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് ഡെലൂലു

ഡെലൂലുവിനെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
Riya Shibu
Riya Shibuഇൻസ്റ്റ​ഗ്രാം
Updated on
1 min read

അനന്തപുരിയെ ഭക്തിയുടെ കൊടുമുടിയിലെത്തിച്ച് ആറ്റുകാൽ പൊങ്കാല നിവേദ്യം ദേവിയ്ക്ക് സമർപ്പിച്ചു. ഇത്തവണ സിനിമ- സീരിയൽ രം​ഗത്തു നിന്നുള്ള നിരവധി നടിമാരാണ് പൊങ്കാലയ്ക്ക് എത്തിയത്. 'സർവ്വം മായ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ റിയ ഷിബുവും പൊങ്കാല സമർപ്പിച്ചു. റിയ തന്നെയാണ് പൊങ്കാലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

'ശർക്കര പൊങ്കൽ എവിടെയുണ്ടെങ്കിലും നിങ്ങൾക്ക് എന്നെ എപ്പോഴും കാണാൻ കഴിയും' എന്നാണ് ചിത്രങ്ങൾക്കൊപ്പം റിയ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഡെലൂലുവിനെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Riya Shibu
'എല്ലാവരും ഇന്ത്യയിലേക്ക് പോകാന്‍ പറയുന്നു, പക്ഷെ ഞങ്ങളില്ല'; തായ്‌ലന്‍ഡില്‍ കുടുങ്ങി മീര നന്ദനും ഭര്‍ത്താവും

കഴിഞ്ഞ വർഷം ക്രിസ്തുമസ് റിലീസ് ആയെത്തിയ സർവ്വം മായ 150 കോടിയിലധികം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരുന്നു. ഡെലൂലു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിയ എത്തിയത്. നിവിൻ പോളിയ്ക്കൊപ്പമുള്ള റിയയുടെ കോമ്പിനേഷനും പ്രേക്ഷക മനം കവർന്നു. തമിഴിലെ ശ്രദ്ധേയായ നിർമാതാവ് കൂടിയാണ് റിയ.

Riya Shibu
'ഈ അതിർത്തി ആണ് യുദ്ധങ്ങൾക്ക് കാരണം; എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാവട്ടെ'

കഴി‍ഞ്ഞ ദിവസം സർവ്വം മായ വിജയാഘോഷവും അണിയറപ്രവർത്തകർ സം​ഘടിപ്പിച്ചിരുന്നു. ചിത്രത്തിന് ഒടിടിയിലും മികച്ച അഭിപ്രായമാണ് ലഭിച്ചത്. അതിരടി ആണ് റിയയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. സ്വാതി കൃഷ്ണ എന്ന കഥാപാത്രമായാണ് അതിരടിയിൽ റിയ എത്തുന്നത്.

Summary

Cinema News: Actress Riya Shibu share Attukal Pongala moments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com