'ഓരോ പത്ത് മിനിറ്റിലും ഒരു ഹൈ പോയിന്റ്, സൂര്യയില്ലാത്ത ഒരുപാട് സീനുകളുണ്ട്'; 'കറുപ്പി'നെക്കുറിച്ച് ആർജെ ബാലാജി

നമ്മളെല്ലാവരും കാത്തിരുന്ന സൂര്യ സാറിനെ നിങ്ങൾക്ക് കാണാൻ കഴിയും.
Suriya and RJ Balaji
Suriya and RJ Balajiഎക്സ്‌
Updated on
1 min read

നടൻ സൂര്യയുടെ കരിയറിലെ ശക്തമായ തിരിച്ചുവരവായിരിക്കും 'കറുപ്പ്' എന്ന സൂചന നൽകി സംവിധായകൻ ആർജെ ബാലാജി. രാജാവ് തന്റെ സിംഹാസനത്തിനായി വരുന്നു എന്നാണ് സൂര്യയെക്കുറിച്ച് കറുപ്പിന്റെ മധുരയിൽ വച്ച് നടന്ന ഓഡിയോ ലോഞ്ചിൽ ബാലാജി പറഞ്ഞത്. സംവിധായകന്റെ വാക്കുകൾ ആരാധകരെ ഇരട്ടി ആവേശത്തിലാക്കിയിരിക്കുകയാണിപ്പോൾ.

32 മാസങ്ങൾ കൊണ്ട് നിർമിച്ച ഒരു പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറാണ് കറുപ്പെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. "ആദ്യ പകുതി വളരെ ശക്തമാണ്. രണ്ടാം പകുതി എന്റർടെയ്ൻമെന്റും തിയറ്ററിക്കൽ എലമെന്റ്സും കൂട്ടിച്ചേർത്താണ് ഒരുക്കിയിരിക്കുന്നത്.

നമ്മളെല്ലാവരും കാത്തിരുന്ന സൂര്യ സാറിനെ നിങ്ങൾക്ക് കാണാൻ കഴിയും. ഓരോ പത്ത് മിനിറ്റിലും സിനിമയിൽ ഒരു ഹൈ പോയിന്റ് ഉണ്ടാകും".- ആർജെ ബാലാജി പറഞ്ഞു. ഡാൻസ് മുതൽ ആക്ഷൻ വരെ ഒരുപാട് കാര്യങ്ങൾ ചിത്രത്തിലുണ്ടെന്നും സൂര്യയുടെ മറ്റൊരു ഷെയ്ഡ് പ്രേക്ഷകർക്ക് കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Suriya and RJ Balaji
'വിശ്വാസമുള്ളിടത്ത് അത്ഭുതങ്ങൾ തീർച്ചയായും സംഭവിക്കും; ഈ സിനിമയിലെ നായകൻ കറുപ്പു സാമിയാണ്'

രാജാവ് തന്റെ സിംഹാസനത്തിനായി വരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. "സാധാരണയായി സൂപ്പർ താരങ്ങളുടെ സിനിമകളിൽ എല്ലാ രംഗങ്ങളിലും നായകൻ ഉണ്ടാകും. പക്ഷേ കറുപ്പിൽ, അദ്ദേഹമില്ലാത്ത ധാരാളം രംഗങ്ങളുണ്ട്. സിനിമയിൽ നമ്മുടെ കഥകളുണ്ട്. പക്ഷേ അദ്ദേഹം ഇത് സമ്മതിക്കുകയും അഭിനയിക്കുകയും ചെയ്തു.

Suriya and RJ Balaji
'ഹിന്ദി പോലും അറിയാതെയാണോ സീതയാകുന്നത്?'; സായ് പല്ലവിയ്ക്ക് സൈബര്‍ ആക്രമണം

സ്‌ക്രീനിൽ, അദ്ദേഹത്തിന്റെ കണ്ണുകൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കും".- ആർ ജെ ബാലാജി പറഞ്ഞു. മേയ് 14 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് സായ് അഭ്യങ്കാർ ആണ്. 2005 ൽ പുറത്തിറങ്ങിയ ആറു എന്ന ചിത്രത്തിന് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Summary

Cinema News: Director RJ Balaji says Karuppu will have theatrical highs every 10 minutes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

RJ Balaji, A R Rahman
RJ Balaji
Karuppu
RJ Balaji
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com