

തമിഴ് മണ്ണിൽ രാഷ്ട്രീയ വിപ്ലവം തീർത്ത വിജയ്‌യുടെ വിജയഗാഥയാണ് ഇപ്പോൾ ഇന്ത്യയൊട്ടാകെ ചർച്ചയാകുന്നത്. വെറും ആരാധകക്കൂട്ടം എന്ന് പരിഹസിച്ചവർക്ക് മുന്നിൽ തമിഴകത്തിന്റെ അധികാരക്കസേര പിടിച്ചെടുത്ത 'ദളപതി'ക്ക് സിനിമയ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും അഭിനന്ദന പ്രവാഹമാണ്.
വിജയ്‌യുടെ ഈ യാത്ര ഏതൊരാൾക്കും പ്രചോദനമാണെന്ന് പറയുകയാണ് സംവിധായകൻ ആർ ജെ ബാലാജി. തന്റെ പുതിയ ചിത്രമായ കറുപ്പിന്റെ ഹൈദരാബാദിൽ വച്ചു നടന്ന പ്രീ റിലീസ് ഇവന്റിലാണ് വിജയ്‌യുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ച് ബാലാജി സംസാരിച്ചത്.
"കുറച്ചു നാളുകൾക്ക് മുൻപ്, ഏകദേശം രണ്ട് വർഷം മുൻപ് ഒരു തമിഴൻ. അദ്ദേഹത്തെ കുറിച്ച് പലർക്കും പല അഭിപ്രായം ആയിരുന്നു. ആരും അദ്ദേഹത്തെ വിശ്വസിച്ചില്ല. കുറേപേർ അദ്ദേഹത്തിനെതിരെ നെഗറ്റീവ് പ്രൊപ്പഗാണ്ട ഇറക്കി. പക്ഷേ അദ്ദേഹത്തിന് സ്വയം വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം തന്റെ സ്വപ്നത്തിനും ലക്ഷ്യത്തിനുമൊപ്പം സഞ്ചരിച്ചു. അദ്ദേഹം ആണ് ഇപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. രണ്ട് വർഷം മുൻപ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങി. ഞാനും വിചാരിച്ചു ആളുകൾ അദ്ദേഹത്തെ വിശ്വസിക്കില്ലായെന്ന്. പക്ഷേ അദ്ദേഹത്തിന് പൂർണ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം ആ വിശ്വാസത്തിൽ നിന്നുകൊണ്ട് അതിനായി പരിശ്രമിച്ചു.
തമിഴ്നാട്ടിലെ കോടിക്കണക്കിന് വരുന്ന ആളുകൾക്ക് പ്രചോദനമായി. സുഹൃത്തുക്കളെ, നിങ്ങൾക്ക് ഇവിടെയും അത്തരമൊരു ഉദാഹരണമുണ്ട്, പവൻ കല്യാൺ".- ആർ ജെ ബാലാജി പറഞ്ഞു. അതേസമയം സൂര്യ നായകനായെത്തുന്ന കറുപ്പ് മെയ് 14 ന് ആണ് തിയറ്ററുകളിലെത്തുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates