'എംജിആറിനോടും ജയലളിതയോടുമുള്ള ഇഷ്ടം ആളുകൾക്കിപ്പോൾ വിജയ്‌യോടുമുണ്ട്; അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാനുള്ള സമയമാണിത്'

ഒരുപാട് വർഷങ്ങൾക്ക് ശേഷം വിജയ് സാറിന്റെ അടുത്താണ് ആളുകൾക്ക് പണ്ടത്തെ ആ ഒരു ഇഷ്ടം ഉള്ളതായി തോന്നുന്നത്.
Vijay, Roja
Vijay, Rojaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
2 min read

സിനിമയിൽ നിന്ന് വരുന്നവർക്ക് നല്ല ഭരണം കാഴ്ചവയ്ക്കാനാകില്ല എന്ന അഭിപ്രായത്തോട് തനിക്ക് യോജിക്കാനാകില്ലെന്ന് നടി റോജ. എംജിആറിനോടും ജയലളിതയോടുമൊക്കെ പ്രകടിപ്പിച്ചിരുന്ന ഇഷ്ടം ആളുകളിപ്പോൾ മുഖ്യമന്ത്രി ജോസഫ് വിജയ്‌യോട് കാണിക്കുന്നുണ്ടെന്നും റോജ പറഞ്ഞു.

സിനിമ എക്സ്പ്രസ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു റോജ. "സിനിമയിൽ നിന്ന് വരുന്നവർക്ക് നല്ല ഭരണം കാഴ്ചവയ്ക്കാനാകില്ല എന്ന അഭിപ്രായത്തോട് എനിക്ക് യോജിക്കാനാകില്ല. വിജയ് സാറിനെ മാറ്റി നിർത്തിയാൽ അതിന് മുൻപുണ്ടായിരുന്നവർ, എംജിആർ സാർ, ജയലളിത, കരുണാനിധി സാർ തുടങ്ങിയവരെല്ലാം വളരെയധികം വിജയിച്ച ഭരണാധികാരികളായിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അതിൽ എന്തെങ്കിലും തെറ്റ് പറയാനുണ്ടോ ?. ഏത് പാർട്ടിയുമായിക്കോട്ടേ, അവർ മികച്ച ഭരണാധികാരികൾ തന്നെയായിരുന്നു. ജനങ്ങളുടെ മനസറിഞ്ഞ്, അവർക്ക് നല്ലത് ചെയ്യണമെന്ന് വിചാരിച്ചാൽ മാത്രം പോരാ, അത് ചെയ്യുന്നവരാണ് മികച്ച ഭരണാധികാരികൾ. അത് അവർ തെളിയിച്ച കാര്യമാണ്. അതുപോലെ തെലുങ്കിൽ നോക്കിക്കഴിഞ്ഞാൽ എൻടിആർ.

അദ്ദേഹവും അങ്ങനെ തന്നെയാണ്. ഭൂമിയോളം താഴ്ന്ന്, ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങൾ ചോദിച്ചറി‍ഞ്ഞ് മുഖ്യമന്ത്രിയായ ഉടനെ തന്നെ അദ്ദേഹം അതെല്ലാം ചെയ്തു കൊടുത്തു. അതുകൊണ്ടാണ് മികച്ച ഭരണാധികാരി എന്ന പേര് അദ്ദേഹം നേടിയത്. എന്നാൽ അതിന് ശേഷം ഒരുപാട് പേർ രാഷ്ട്രീയത്തിലെത്തി. അപ്പോൾ ജനങ്ങൾക്ക് അവരിൽ വിശ്വാസം വരില്ല.

തെലുങ്കിൽ ആണെങ്കിൽ ഒരുപാട് പേർ പാർട്ടി ഉണ്ടാക്കിയിട്ട് പോലും ജയിക്കാനാകാതെ മറ്റു പാർട്ടികളുമായി യോജിക്കേണ്ടി വന്നു. ജനങ്ങൾക്കറിയാം, ഇവർ നമുക്ക് നല്ലത് ചെയ്യാൻ വരുന്നതാണോ അതോ ഏതെങ്കിലും പവറിന്റെ പുറത്ത് വരുന്നതാണോ എന്ന്. അതെങ്ങനെയാണെന്ന് അറിയില്ല, ആളുകൾക്ക് അത് മനസിലാകും.

ഒരുപാട് വർഷങ്ങൾക്ക് ശേഷം വിജയ് സാറിന്റെ അടുത്താണ് ആളുകൾക്ക് പണ്ടത്തെ ആ ഒരു ഇഷ്ടം ഉള്ളതായി തോന്നുന്നത്. അതായത്, എംജിആർ, ജയലളിത എന്നിവരോടൊക്കെയുള്ള ഒരു അടുപ്പം. അതിപ്പോൾ എനിക്ക് കാണാൻ പറ്റുന്നുണ്ട്. ജയലളിതയുടെയും എൻടിആറിന്റെയും രാഷ്ട്രീയം ഞാൻ കണ്ടതാണ്. അവർ അത്രയും വലിയ സ്ഥലത്തു നിന്ന് (സിനിമ) എല്ലാം വിട്ടിട്ട് നമുക്ക് വേണ്ടി വരുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ്.

അവരെല്ലാം അവരുടെ കഴിവ് തെളിയിച്ചതാണ്. വിജയ് സാറിന് തെളിയിക്കാനുള്ള സമയമാണിത്. അദ്ദേഹം മുഖ്യമന്ത്രിയായിട്ട് ഇപ്പോൾ 100 ദിവസം ആയി. മറ്റവരുടെ ​ഗുണം എന്തായിരുന്നുവെന്ന് വച്ചാൽ, അവർ കുറേ നാളായി രാഷ്ട്രീയത്തിലുണ്ടായിരുന്നു, അതുപോലെ പാർട്ടിയിലെ കാര്യങ്ങൾ അറിയാം, ഭരണത്തിന്റെ കാര്യങ്ങളൊക്കെ അവർക്ക് അറിയാമായിരുന്നു.

അതുകൊണ്ട് അവർക്ക് അത് എളുപ്പമായിരുന്നു. പക്ഷേ വിജയ് സാർ നേരെ പാർട്ടിയുണ്ടാക്കി, മുഖ്യമന്ത്രിയായി. അതുകൊണ്ട് കാര്യങ്ങളെല്ലാം മനസിലാക്കി വരാൻ കുറച്ചു സമയമെടുക്കും. അതെല്ലാം എത്രയും പെട്ടെന്ന് മനസിലാക്കി, കുറച്ച് റിട്ടയേർഡ് ആയ ഐഎഎസ് ഓഫിസർമാരുണ്ട്. അവരുടെ ആശയങ്ങളൊക്കെ എടുത്ത് മനസിലാക്കി പ്രവർത്തിച്ചാൽ അദ്ദേഹവും വിജയിക്കും". - റോജ പറഞ്ഞു.

Vijay, Roja
'ഇനി എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ തീരുമാനിക്കുമെന്ന് ഉറപ്പിച്ചു, അങ്ങനെ വന്നതാണ് സര്‍വ്വം മായയും ബെത്‌ലഹേമും'; തിരിച്ചുവരിനെപ്പറ്റി നിവിന്‍
Vijay, Roja
'ഒരു മരത്തിൽ നൂറ് തവണ എന്നെ കയറ്റിച്ച ആളാണ്, നീ വൺ മോർ പറഞ്ഞ സ്ഥിതിക്ക് തീരുമാനമായി'; നിവിൻ പറഞ്ഞതു കേട്ട് ടെൻഷനായെന്ന് സൂരി
Vijay, Roja
'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖറിനോട്, അദ്ദേഹത്തിന് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു, പക്ഷെ...'; ജേസണ്‍ സഞ്ജയ് പറയുന്നു
Summary

Roja opens up about CM Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com