അഭിമാനമായി റോഷാക്കും ന്നാ താൻ കേസ് കൊടും; ഫോബ്സിന്റെ 2022ലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ

മികച്ച 10 സിനിമകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ആദ്യ സ്ഥാനം രാജമൗലി സംവിധാനം ചെയ്ത ആർആർ ആറിനാണ്
ന്നാ താൻ കേസ് കൊട്, റോഷാക്ക്
ന്നാ താൻ കേസ് കൊട്, റോഷാക്ക്
Updated on
1 min read

ലയാളത്തിന് നിരവധി മികച്ച സമ്മാനിച്ച വർഷമാണ് 2022. ഇപ്പോൾ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് മലയാളത്തിലെ രണ്ട് ചിത്രങ്ങൾ. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ് കൊട്, മമ്മൂട്ടിയുടെ റോഷാക്ക് എന്നിവയാണ് മലയാള സിനിമാലോകത്തിനു തന്നെെ അഭിമാനമായത്. 

മികച്ച 10 സിനിമകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ആദ്യ സ്ഥാനം രാജമൗലി സംവിധാനം ചെയ്ത ആർആർ ആറിനാണ്. 2022 ലെ ഏറ്റവും മികച്ച ചിത്രമാണ് ആർആർആർ എന്നാണ് പറയുന്നത്.  കൂടാതെ അമിതാഭ് ബച്ചന്റെ ​ഗുഡ്ബൈ, ദ സ്വിമ്മേർസ്, സായ് പല്ലവിയുടെ ​ഗാർഖി, എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ, ആലിയ ഭട്ടിന്റെ ​ഗം​ഗുഭായ്, പ്രിസണേഴ്സ് ഓഫ് ​ഗോസ്റ്റ്ലാന്റ്, ടിൻഡർ സ്വിൻഡ്ലർ, ഡൗൺ ഫാൾ : ദ കേസ് എ​ഗൈൻസ് ബോയ്ങ് എന്നിവയും പട്ടികയിൽ ഇടംനേടി. 

ഫോബ്സിൽ ഇടംനേടിയതിന്റെ സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബനും മമ്മൂട്ടി കമ്പനിയും രം​ഗത്തെത്തി. റിവഞ്ച് ത്രില്ലറായി എത്തിയ റോഷാക് മികച്ച വിജയം നേടിയ ചിത്രമാണ്. വ്യത്യസ്തമായ ആഖ്യാനവും കഥപറച്ചിലോടെയും എത്തിയ ചിത്രം നിസാം ബഷീർ ആണ് സംവിധാനം ചെയ്തത്. കുഞ്ചാക്കോ വേറിട്ട ​ഗെറ്റപ്പിൽ എത്തിയ ന്നാ താൻ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com