'ആദ്യ ഭാഗത്തില്‍ തന്നെ എന്റെ കഥാപാത്രം അവസാനിച്ചു, എങ്കിലും...'; 'ദൃശ്യം 3' റിലീസിന് മുമ്പ് 'വരുണ്‍ പ്രഭാകറി'ന്റെ കുറിപ്പ്

2013-ല്‍ ഞാന്‍ അഭിനയിച്ച 'ദൃശ്യം' ഷൂട്ടിംഗ് കാലത്തെ ഓര്‍മ്മകളുടെ ഒരു ശേഖരം
Roshan Basheer
Roshan Basheer
Updated on
1 min read

മലയാള സിനിമയുടെ ഗതി മാറ്റിയ, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗം തിയേറ്ററിലേക്ക് എത്തുകയാണ്. നാളെ മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ഇരട്ടിമധുരം എന്ന വണ്ണം ദൃശ്യം 3യും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. മൂന്നാം വരവില്‍ എന്താകും ജോര്‍ജുകുട്ടിയ്ക്ക് മുന്നിലുള്ള വെല്ലുവിളിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Roshan Basheer
ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം 3

ദൃശ്യം മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോഴും ചിത്രത്തിലെ നിശബ്ദസാന്നിധ്യമായി തുടരുകയാണ് വരുണ്‍ പ്രഭാകര്‍. ആദ്യ ഭാഗത്തില്‍ തന്നെ കൊല്ലപ്പെടുന്നുണ്ടെങ്കിലും പിന്നീട് വന്ന രണ്ടാം ഭാഗത്തിലും, പുതിയ ചിത്രത്തിലുമെല്ലാം കഥയിലെ നിര്‍ണായക ഘടകമാണ് വരുണ്‍ പ്രഭാകര്‍.

Roshan Basheer
36 വർഷങ്ങള്‍ക്ക് ശേഷം സേതുമാധവന്‍ വീണ്ടും വരുന്നു; റീ-റിലീസിന് ഒരുങ്ങി 'കിരീടം'

ദൃശ്യം 3യുടെ റിലീസിന് മുമ്പായി വരുണ്‍ പ്രഭാകറിനെ അവതിരിപ്പിച്ച റോഷന്‍ ബഷീറിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. 2013ല്‍ ദൃശ്യത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് റോഷന്റെ കുറിപ്പ്. ആദ്യ ഭാഗത്തില്‍ തന്നെ എന്റെ കഥാപാത്രം അവസാനിച്ചെങ്കിലും, വര്‍ഷങ്ങളിലൂടെ, സ്‌നേഹം, ട്രോളുകള്‍, മീമുകള്‍ എന്നിവയിലൂടെ ആളുകളുടെ മനസില്‍ ജീവിക്കാനായെന്നാണ് റോഷന്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

2013-ല്‍ ഞാന്‍ അഭിനയിച്ച 'ദൃശ്യം' ഷൂട്ടിംഗ് കാലത്തെ ഓര്‍മ്മകളുടെ ഒരു ശേഖരം. ഐതിഹാസികമായി മാറിയ സിനിമ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഓര്‍മിക്കപ്പെടുന്ന ഒരു കഥാപാത്രം... നാളെ 'ദൃശ്യം 3' എത്തുന്നു. ആദ്യ ഭാഗത്തില്‍ തന്നെ എന്റെ കഥാപാത്രം അവസാനിച്ചെങ്കിലും, വര്‍ഷങ്ങളിലൂടെ, സ്‌നേഹം, ട്രോളുകള്‍, മീമുകള്‍ എന്നിവയിലൂടെ ആളുകളുടെ മനസില്‍ അയാള്‍ ജീവിച്ചു.

സത്യസന്ധമായി പറഞ്ഞാല്‍, ഞാന്‍ അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു. ഞാനും ആ കഥാപാത്രവും രണ്ടുപേരാണ്. പക്ഷേ ഇത്രയും കാലം ഒരു വേഷത്തിലൂടെ അറിയപ്പെടുന്നത് ഒരു അനുഗ്രഹമാണ്. അങ്ങനെയൊരു ഐതിഹാസിക സിനിമയുടെ ഭാഗമാക്കിയതിന് ടീമിലെ എല്ലാവര്‍ക്കും ഞാന്‍ എന്നേക്കും കടപ്പെട്ടിരിക്കുന്നു. 'ദൃശ്യം 3' ടീമിന് എല്ലാ ആശംസകളും. നാളേക്കായി കാത്തിരിക്കുന്നു.

Summary

As Drishyam 3 is about to release tomorrow, Roshan Basheer shares some BTS pictures from the first movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com