

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉയിര്‍. ടൈറ്റില്‍ പ്രകാശനവും, ഫസ്റ്റ് ലുക്കും നടന്നു. യുവ നായകന്‍ റോഷന്‍ മാതൃവാണ് ചിത്രത്തിലെ നായകന്‍. റോഷനൊപ്പം ബൈജു സന്തോഷ്, ശ്രുതി മേനോന്‍ അടക്കമുള്ള അഭിനേതാക്കളും പോസ്റ്ററിലുണ്ട്.
കൗതുകവും ആകാംക്ഷയും ഉത്ക്കണ്ഠയും ജനിപ്പിക്കുന്നതാണ് ഈ പോസ്റ്റര്‍.വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ നിഖില്‍. കെ. മേനോനാണ് .വര്‍ഷങ്ങള്‍ക്കു മുന്‍പ് മലബാറില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി റിയലിസ്റ്റിക്കായ ഇമ്മോഷണല്‍ ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഇന്‍സ്പക്ടര്‍ അന്‍ഷാദിന്റെ കഥയ്ക്ക് ഷാജി മാറാടും നിഖില്‍ കെ. മേനോനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
റോഷന്‍ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി മേനോന്‍ നായികയാകുന്നു. ബൈജു സന്തോഷ് , അതുല്യ ചന്ദ്രന്‍ , വിനീത് തട്ടില്‍, ഷാജു ശ്രീധര്‍, എന്നിവരോടൊപ്പം , തമിഴ്, മലയാളം ഭാഷകളില്‍ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗര്‍ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സയ്യാമി ഖേറും, മഹേഷ് ഷെട്ടിയും മാസ്റ്റര്‍ ആര്യന്‍ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷിബു ചക്രവര്‍ത്തി, മ്പന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക് മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ത്തിരിക്കുന്നു. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം - സാബുറാം. മേക്കപ്പ് - പി.വി. ശങ്കര്‍. കോസ്റ്റ്യും - ഡിസൈന്‍- അയിഷസഫീര്‍സേട്ട്. നിശ്ചല ഛായാഗ്രഹണം - ശ്രീജിത്ത് ചെട്ടിപ്പടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കെ.ജെ. വിനയന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - പ്രസാദ് യാദവ്, ഗോപന്‍കുറ്റിയാനിക്കാട്, സജി മുണ്ടൂര്‍. സഹ സംവിധാനം - ആകാശ് എം കിരണ്‍ ചന്ദ്രശേഖരന്‍ ,രാഹുല്‍ , ഉണ്ണി വരദം. പിആർഒ- വാഴൂര്‍ ജോസ്.
ഫിനാന്‍സ് കണ്‍ട്രോളര്‍ - ആശിഷ് പാല. പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - അനില്‍ ആസാദ്, അനില്‍ നമ്പ്യാര്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രവീണ്‍.ബി.മേനോന്‍. കൂര്‍ഗ്, കണ്ണൂര്‍, തലശ്ശേരി ,മുംബൈ , പാലക്കാട് , എറണാകുളം എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. വൗ സിനിമാസ് ചിത്രം തിച്ചേറ്ററുകളില്‍ എത്തിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates