സാമന്ത/ചിത്രം: ഇൻസ്റ്റാ​ഗ്രാം
സാമന്ത/ചിത്രം: ഇൻസ്റ്റാ​ഗ്രാം

ചികിത്സയ്ക്കായി 25 കോടി കടമെടുക്കുന്നെന്ന് വാര്‍ത്തകള്‍: മറുപടിയുമായി സാമന്ത

മയോസിറ്റിസ് രോഗം ചികിത്സിക്കാന്‍ താരം 25 കോടി രൂപ കടമെടുക്കുന്നു എന്നായിരുന്നു വാർത്തകൾ
Published on

രിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് സാമന്തയ്ക്ക് മയോസിറ്റിസ് ബാധിക്കുന്നത്. പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗാവസ്ഥ താരത്തെ പലരീതിയിലും തളര്‍ത്തി. എന്നാല്‍ ഇപ്പോള്‍ രോഗമുക്തിയുടെ പാതയിലാണ് താരം. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോള്‍ താരത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

മയോസിറ്റിസ് രോഗം ചികിത്സിക്കാന്‍ താരം 25 കോടി രൂപ കടമെടുക്കുന്നു എന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഇതിന്റെ വളരെ കുറച്ച് മാത്രമാണ് ചികിത്സയ്ക്കായി വേണ്ടിവന്നത് എന്നാണ് താരം വ്യക്തമാക്കിയത്. 

'മയോസിറ്റിസ് ചികിത്സിക്കാന്‍ 25 കോടി രൂപയോ? നിങ്ങളെ ആരോ പറ്റിച്ചിരിക്കുകയാണ്. അതിന്റെ വളരെ കുറച്ചു മാത്രമാണ് എനിക്ക് ചിലവായത് എന്നതില്‍ സന്തോഷമുണ്ട്. എന്റെ കരിയറില്‍ ഞാന്‍ ചെയ്ത ജോലിക്ക് മാര്‍ബിള്‍ അല്ല കിട്ടിയത്. അതിനാല്‍ തന്നെ എന്റെ കാര്യങ്ങളൊക്കെ എനിക്ക് തന്നെ നോക്കാനാവും. താങ്ക്യു. മയോസിറ്റിസ് കാരണം ആയിരങ്ങളാണ് ബുദ്ധിമുട്ടുന്നത്. ചികിത്സയെക്കുറിച്ച് പുറത്തുവിടുന്ന വിവരങ്ങളില്‍ ഉത്തരവാദിത്വം കാണിക്കൂ.'- സാമന്ത കുറിച്ചു.

ഒരു വർഷം മുൻപാണ് സാമന്തയ്ക്ക് രോ​ഗം സ്ഥിരീകരിച്ചത്. അതിനു പിന്നാലെ താരം കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിരുന്നു. ഉറക്കം നഷ്ടപ്പെട്ട ആ ദിവസങ്ങളെക്കുറിച്ച് താരം പിന്നീട് തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ സുഹൃത്തിനൊപ്പം ബാലിയിൽ അവധി ആഘോഷത്തിലാണ് സാമന്ത.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com