ലോക്ക്ഡൗണിന് തൊട്ടു മുന്‍പാണ് ബോളിവുഡ് നടി കൽക്കി കോച്ച്ലിൻ തന്റെ മകള്‍ക്ക് ജന്മം നല്‍കിയത്. പ്രസവിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ കെല്‍ക്കി ജോലിക്ക് പോയി. അതിന് പിന്നാലെ അഭിനയത്തിലും താരം സജീവമായിരുന്നു. ഇപ്പോള്‍ പ്രസവശേഷം ആദ്യമായി ഷൂട്ടിങിന് പോയ സമയത്തെ അനുഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഫോട്ടോഷൂട്ടില്‍ നിന്നുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. 
മകള്‍ ജനിച്ച് മൂന്നാം ആഴ്ച കഴിഞ്ഞപ്പോഴാണ് താരം ഷൂട്ടിങ് സെറ്റിലെത്തുന്നത്. ഉറക്കം ശരിയാവാതെയും ക്ഷീണിതയുമായാണ് സെറ്റിലെത്തിയത് എന്നാണ് താരം കുറിക്കുന്നത്. മകള്‍ക്ക് പാലു കൊടുക്കാനായി ഷൂട്ടിനിടെ വാനിലേക്ക് ഓടേണ്ടതായി വന്നെന്നും കല്‍ക്കി പറയുന്നു.
' മാര്‍ച്ച് 2020 ലെ ഷൂട്ട്, പ്രസവിച്ച് മൂന്ന് ആഴ്ചയ്ക്ക് ശേഷം, ലോക്കഡ്ൗണിന് ഒരാഴ്ച മുന്‍പ്. ഞാന്‍ വളരെ കുറച്ചാണ് ഉറങ്ങിയിരുന്നത്, വളരെ ക്ഷീണിതയും ആശങ്കാകുലയും ആന്റി സോഷ്യലുമായിരുന്നു. അങ്ങനെയുള്ള എനിക്ക് ഷൂട്ടിന് ഇടയില്‍ മകള്‍ക്ക് പാലുകൊടുക്കാനായി വാനിലേക്ക് ഓടേണ്ടതായി വന്നു. ജോലിയിലേക്ക് തിരിച്ചെത്തുക എന്നു പറയുന്നത് എന്റെ ശരീരത്തിന് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ആ വര്‍ഷം മുഴുവന്‍ നാലു ചുമരുകള്‍ക്കുള്ളില്‍ ഇരിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇതില്‍ ഞാന്‍ കുടുതല്‍ ചിരിക്കുമായിരുന്നു. എന്നാല്‍ ഒരു സ്ത്രീ കടന്നു പോകുന്ന വലിയ വിപ്ലവം ഇതില്‍ വ്യക്തമാണ്. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. കാലം കടന്നുപോകുമ്പോഴുള്ള ചിന്തകള്‍- കല്‍ക്കി കുറിച്ചു.
കല്‍ക്കിക്കും കാമുകല്‍ ഗയ് ഹെര്‍ഷ്‌ബെര്‍ഗിനും കഴിഞ്ഞ വര്‍ഷം ഏഴിനാണ് പെണ്‍കുഞ്ഞ് ജനിച്ചത്. മനെറ്റ്ഫഌക്‌സില്‍ റിലീസ് ചെയ്ത തമിഴ് ആന്തോളജി പാവ കഥൈകളിലാണ് കല്‍ക്കിയെ അവസാനമായി കണ്ടത്. രമണ്‍ ഭരധ്വാജ് സംവിധാനം ചെയ്യുന്ന സ്‌കോളര്‍ഷിപ്പിലാണ് താരം അടുത്തതായി അഭിനയിക്കുക.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
