എസ് ജാനകിയുടെ മകന്‍ അന്തരിച്ചു; നഷ്ടമായത് സഹോദരനെയെന്ന് കെഎസ് ചിത്ര

സ്‌നേഹനിധിയായൊരു സഹോദരനെയാണ് നഷ്ടമായത്.
S Janaki Son
S Janaki Son
Updated on
1 min read

ഗായിക എസ് ജാനകിയുടെ മകന്‍ മുരളി കൃഷ്ണ അന്തരിച്ചു. ഗായിക കെഎസ് ചിത്രയാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് നഷ്ടമായത് സ്‌നേഹനിധിയായൊരു സഹോദരനെയാണ് എന്നാണ് ചിത്ര പറയുന്നത്. ഈ സങ്കടം മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക നല്‍കട്ടെയെന്നും ചിത്ര പറയുന്നു.

S Janaki Son
'പരാജയം വന്നതോടെ പലരും കൈ വിട്ടു, ചെയ്യുന്നതെല്ലാം തെറ്റാകും'; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം

'ഇന്ന് രാവിലെ മുരളി അണ്ണന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. സ്‌നേഹനിധിയായൊരു സഹോദരനെയാണ് നഷ്ടമായത്. ഈ അസഹനീയമായ വേദനയെയും സങ്കടത്തെയും മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക് നല്‍കട്ടെ. പരേതനായ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. ഓം ശാന്തി' എന്നാണ് കെഎസ് ചിത്ര കുറിച്ചിരിക്കുന്നത്.

S Janaki Son
'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ പെണ്ണുങ്ങളെ ഒരിക്കലും പറ്റില്ല': കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ
Summary

S Janaki losses her son Murali Krishna. KS Chithra says she lost a brother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com