Jayaram
ജയറാം (Jayaram)ഇൻസ്റ്റ​ഗ്രാം

'പരാജയം വന്നതോടെ പലരും കൈ വിട്ടു, ചെയ്യുന്നതെല്ലാം തെറ്റാകും'; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം

പെട്ടെന്നൊരു അടി കിട്ടി. താഴേക്ക് വീണു. പലരും കൈ വിട്ടു
Published on

കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം. തന്റെ കരിയര്‍ ഉയര്‍ച്ച താഴ്ചകളുടേതാണ്. കരിയറിന്റെ തുടക്കത്തില്‍ പതിനഞ്ച് കൊല്ലത്തോളം തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ പിന്നീട് പരാജയങ്ങള്‍ തുടര്‍ച്ചയായി. ഈ കാലത്ത് പലരും കൈവിട്ടുവെന്നും ജയറാം പറയുന്നു. ഗോബിനാഥിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്. മകന്‍ കാളിദാസ് തന്റെ കരിയര്‍ ഗ്രാഫിലെ കയറ്റിറക്കങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ജയറാം തന്റെ അനുഭവം പങ്കിട്ടത്.

Jayaram
'രണ്ട് പ്രസവവും ഒരു അബോർഷനും, എന്നിട്ടും ഞാൻ സ്ട്രോങ് ആണ്'; ബോഡി ഷെയിമിങ് ചെയ്യുന്നവരോട് പേളി മാണി

''എന്റെ കരിയര്‍ ഗ്രാഫ് അങ്ങനെയാണ്. നല്ല രണ്ട് സിനിമകള്‍ വന്നാല്‍ പിന്നെ രണ്ട് സിനിമകള്‍ പരാജയമായിരിക്കും. എങ്ങനെയെങ്കിലും ഒരു വിജയത്തിന് വേണ്ടി കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് തിരിച്ചു വരും. അങ്ങനെ 38 വര്‍ഷമായി സിനിമ ചെയ്തു വരുന്നു.'' ജയറാം പറയുന്നു. തന്റെ തുടക്കം സ്വപ്‌നതുല്യമായിരുന്നുവെന്നും, കഷ്ടപ്പെടാതെയാണ് താന്‍ സിനിമയിലെത്തിയതെന്നും ജയറാം പറയുന്നു.

Jayaram
'ഇങ്ങനെ ഒരു നൻപനെ ലോകത്ത് ആർക്കും കൊടുക്കല്ലേ'; ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബേസിൽ, കമന്റുമായി ആരാധകർ

''അന്നത്തെ കാലത്ത്, മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ പോലും മദ്രാസില്‍ വന്ന് കഷ്ടപ്പെട്ടാണ് അവസരം നേടിയത്. കോടമ്പക്കത്ത് വന്ന് സംവിധായകരെ കണ്ട് അവസരം ചോദിച്ചാണ് അവരൊക്കെ വന്നത്. പക്ഷെ എനിക്ക് അതൊന്നും വേണ്ടി വന്നിട്ടില്ല. സിനിമ എന്നെ തേടി വരികയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച നിര്‍മാതാവ്, മികച്ച വിതരണക്കാരന്‍ എല്ലാം ലഭിച്ചു. അങ്ങനെയാണ് സിനിമയിലേക്ക് വരുന്നത് തന്നെ. ഗള്‍ഫിലെ മിമിക്രി ഷോയുടെ വിഡിയോ കണ്ടാണ് എന്നെ നായകനായി വിളിക്കുന്നത്''.

''അപരന്‍ ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയമായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വലിയ വലിയ സംവിധായകരുടെ സിനിമകളാണ് ചെയ്തിരുന്നത്. രാജസേനന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ഐവി ശശി എല്ലാം വലിയ സംവിധായകര്‍. അങ്ങനെ 15-20 കൊല്ലം തിരിഞ്ഞു പോലും നോക്കേണ്ടി വന്നിട്ടില്ല'' താരം പറയുന്നു.

''ടേക്ക് ഓഫ് അത്ര ഗംഭീരമായിരുന്നു. ഇന്നും നമ്പര്‍ വണ്‍ ആയ സത്യന്‍ അന്തിക്കാടിന്റെ കൂടെ 15 ഓളം സിനിമ ചെയ്തിട്ടുണ്ട്. കമലിന്റെ കൂടെയും പതിനഞ്ചോളം സിനിമ ചെയ്തു. എല്ലാ വലിയ സംവിധായകരും എന്നെ തേടി വീണ്ടും വീണ്ടും വന്നു. അങ്ങനെ പോയി പോയി പെട്ടെന്നൊരു അടി കിട്ടി. താഴേക്ക് വീണു. അവിടെ നിന്നും മുകളിലേക്ക് വരാന്‍ കഷ്ടപ്പെടുമ്പോള്‍ പലരും കൈ വിടും. നമ്മള്‍ ചെയ്യുന്നതെല്ലാം തെറ്റാകും. വിജയിച്ചു നില്‍ക്കുമ്പോള്‍ എല്ലാവരും നല്ലത് പറയും. പരാജയം വരുമ്പോള്‍ നമ്മള്‍ ചെയ്തതും അഭിനയിച്ചതും പാടിയതുമെല്ലാം തെറ്റാകും'' ജയറാം തുറന്നു പറയുന്നു.

ആ ഗ്യാപ്പാണ് ലേണിങ് പീരിയഡ്. 4-5 കൊല്ലമുണ്ടാകും അങ്ങനെ. 2000-2005 വരെയുള്ള കാലത്താണിത് സംഭവിക്കുന്നത്. ഷൂട്ടിങ് ഇല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ തന്നെയാകും. ആ സമയത്ത് ഭാര്യയുടേയും മക്കളുടേയും പിന്തുണയാണ് എന്നെ പിടിച്ചു നിര്‍ത്തിയതെന്നും താരം പറയുന്നു.

Summary

Jayaram opens up about the ups and downs of his career. says when he fell down, many ignored him. calls that period big learning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com