സച്ചിയുടെ മകൻ അകാശ് സെൻ സിനിമയിലേക്ക്; നായകനായി അരങ്ങേറ്റം; അറ്റ് ടീസർ

ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന സിനിമയിലാണ് ആകാശ് സെൻ അഭിനയിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

അന്തരിച്ച പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മകൻ ആകാശ് സെൻ സിനിമയിലേക്ക്. നായകനായാണ് ആകാശിന്റെ അരങ്ങേറ്റം. ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന സിനിമയിലാണ് ആകാശ് സെൻ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തെത്തി. 

ടെക്നോ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ ഇൻ്റർനെറ്റ് ലോകത്തെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്‍വര്‍ക്കുകളുമൊക്കെയാണ് ചർച്ചചെയ്യുന്നത്. മലയാളത്തിൽ എച്ച്ഡിആര്‍ ഫോർമാറ്റിൽ ഇറങ്ങുന്ന ആദ്യ ടീസറാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ, സംഗീത സംവിധാനം ഇഷാൻ ദേവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്. പ്രൊജക്റ്റ്‌ ഡിസൈൻ ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കനൽ കണ്ണൻ, ക്രീയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ നായർ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER