സച്ചി വിടപറഞ്ഞിട്ട് ഒരു വർഷം, ഇല്ലാതായ ചിരിയും കഥകളും ഓർത്ത് പൃഥ്വി, തന്റെ സോൾമേറ്റെന്ന് ബിജു മേനോൻ

സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നായകന്മാരായിരുന്നു ഇരുവരും
സച്ചിയ്ക്കൊപ്പം പൃഥ്വിരാജും ബിജു മേനോനും/ ഫേയ്സ്ബുക്ക്
സച്ചിയ്ക്കൊപ്പം പൃഥ്വിരാജും ബിജു മേനോനും/ ഫേയ്സ്ബുക്ക്
Updated on: 
1 min read

സിനിമാപ്രേമികളെ കണ്ണീരിലാഴ്ത്തി പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം. പ്രിയപ്പെട്ടവന്റെ ഒന്നാം മരണവാർഷികത്തിൽ അദ്ദേ​ഹത്തെ ഓർമിച്ചുകൊണ്ട് പ്രിയ സുഹൃത്തുക്കൾ കുറിച്ച വാക്കുകളാണ് വേദനയാകുന്നത്.  പൃഥ്വിരാജും ബിജു മേനോനും ഉൾപ്പടെയുള്ള താരങ്ങൾ ഹൃദയഭേദകമായ കുറിപ്പാണ് പങ്കുവെച്ചത്. 

ചിരികൾ, ചിന്തകൾ, കഥകൾ, വിശ്വാസം. സച്ചി... ഒരു വർഷം- എന്നാണ് പൃഥ്വിരാജ് കുറിച്ചത്. അയ്യപ്പനും കോശിയും ചിത്രത്തിലെ ഫോട്ടോയ്ക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 

എന്നും എന്റെ മനസിലുണ്ടാവും, എന്നെന്നും എന്റെ ​ഹൃദയത്തിലും. എന്റെ സോൾമേറ്റ്. എന്റെ പ്രിയപ്പെട്ട സച്ചി, മിസ് യൂ മൈ ഫ്രണ്ട്- ബിജു മേനോൻ കുറിച്ചു. സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നായകന്മാരായിരുന്നു ഇരുവരും. ഇരുവരുമായി അടുത്ത ബന്ധമാണ് സച്ചി സൂക്ഷിച്ചിരുന്നത്. മൂന്നു പേരും ഒന്നിച്ച അനാർക്കലിയയും സൂപ്പർഹിറ്റായിരുന്നു. 

കൂടാതെ നിരവധി പേരാണ് സച്ചിയുടെ ഓർമയ്ക്കു മുൻപിൽ പ്രണാമവുമായി എത്തിയത്. അയ്യപ്പനും കോശിയിൽ കണ്ണമ്മയായി എത്തിയ ​ഗൗരി ഹൃദയഭേദകമായ കുറിപ്പാണ് പങ്കുവെച്ചത്. സച്ചിയേട്ടൻ , നന്മയുള്ള പാവം മനുഷ്യൻ. ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകുമ്പോൾ വലിയ നഷ്ട്ടങ്ങളും സംഭവിക്കുന്നു അത് പക്ഷെ ജീവിതാവസാനം വരെ നമ്മൾക്ക് വേദനയായി തുടരും ഒരിക്കലും മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റാത്ത വേദന അത് ചിലർ ജീവിതത്തിൽ വന്നു പോകുമ്പോൾ മാത്രം..! എന്നായിരുന്നു.- ​ഗൗരി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER