'ഇതൊന്നും എഐ അല്ല. യഥാര്‍ത്ഥ ചിത്രങ്ങളാണ്'; വ്യാജന്മാര്‍ക്ക് സായ് പല്ലവിയുടെ മറുപടി, വിഡിയോ

സായ്‌ക്കൊപ്പം സഹോദരി പൂജയേയും വിഡിയോയില്‍ കാണാം
Sai Pallavi
Sai Pallaviഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ വരുന്നതൊന്നും കണ്ണും പൂട്ടി വിശ്വസിക്കാന്‍ പറ്റാത്ത കാലമാണിത്. എഐ ഏത് രൂപത്തില്‍ വേണമെങ്കിലും വരാം. അശ്വതി ചേച്ചിയുടെ കഥനകഥയിലൂടെ മലയാളി കഴിഞ്ഞ ദിവസം അത് കണ്ടറിഞ്ഞതാണ്. തെന്നിന്ത്യന്‍ താരസുന്ദരി സായ് പല്ലവി സോഷ്യല്‍ മീഡിയയിലെ 'എഐ' അടവുകളുടെ ഇരയായത് കഴിഞ്ഞ ദിവസമാണ്.

Sai Pallavi
സല്‍മാനെതിരായ വെളിപ്പെടുത്തല്‍ കരിയര്‍ തകര്‍ത്തു; അമ്മയുടെ കരച്ചില്‍ മറക്കില്ല, സഹോദരിയ്ക്ക് ഭീഷണി കോളുകള്‍; തുറന്നു പറഞ്ഞ് വിവേക് ഒബ്‌റോയ്

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങളോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് സായ് പല്ലവി. തന്റേയും സഹോദരി പൂജയുടേയും പേരില്‍ സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ച ബിക്കിനി ചിത്രങ്ങള്‍ക്കാണ് സായ് പല്ലവി രസകരമായി മറുപടി നല്‍കിയിരിക്കുന്നത്. എഐ വഴി തയ്യാറാക്കിയ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നതിനിടെ തങ്ങളുടെ ഒറിജിനല്‍ വിഡിയോകളും ചിത്രങ്ങളുമാണ് സായ് പല്ലവി പങ്കിടുന്നത്.

Sai Pallavi
തമിഴിലും ഹിന്ദിയിലും താരം, മലയാളത്തില്‍ സിനിമകളില്ല; പ്രിയ വാര്യര്‍ക്ക് അവസരം കുറയാന്‍ കാരണം പ്രതിഫലത്തിലെ കടുംപിടുത്തമോ? മറുപടി നല്‍കി നടി

'ഇതൊന്നും എഐ അല്ല. യഥാര്‍ത്ഥ ചിത്രങ്ങളാണ്' എന്ന കുറിപ്പോടെയാണ് സായ് പല്ലവി വിഡിയോ പങ്കുവച്ചിരിക്കുന്നത്. യാത്രയില്‍ നിന്നുള്ള രസകരമായ വിഡിയോകളും തന്റെ ചിത്രങ്ങളുമെല്ലാം സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്. കടലില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നതിന്റേയും ബീച്ചില്‍ വിശ്രമിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. സായ്‌ക്കൊപ്പം സഹോദരി പൂജയേയും വിഡിയോയില്‍ കാണാം.

അതേസമയം ഈ വിഡിയോയില്‍ എവിടേയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പോലെയുള്ള ബിക്കിനി ചിത്രങ്ങളിലെന്നത് ശ്രദ്ധേയമാണ്. നേരത്തെ ബിക്കിനി ചിത്രങ്ങളുടെ പേരില്‍ സായ് പല്ലവിയെ സോഷ്യല്‍ മീഡിയ ആക്രമിച്ചിരുന്നു. പുജ പങ്കുവച്ച ചിത്രങ്ങള്‍ സായ് പല്ലവി നീന്തല്‍ വസ്ത്രത്തില്‍ കടലില്‍ നില്‍ക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് ബിക്കിനി ചിത്രങ്ങളാക്കിയായിരുന്നു പ്രചരണം.

രാമായണത്തില്‍ സീതയാകുന്നയാള്‍ ബിക്കിനി ധരിച്ചെത്തിയത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വാദം. സായ് പല്ലവിയുടെ സിനിമയിലെ ഇമേജും പലരും താരതമ്യം ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

Summary

Sai Pallavi replies to fake photos her in bikini being circulated. share real videos and photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com