സെയ്ഫിനൊപ്പം പട്ടൗഡിയില്‍ കൃഷി ചെയ്യാനിറങ്ങി തൈമൂര്‍; വൈറലായി ചിത്രങ്ങള്‍

പട്ടൗഡി പാലസില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയ അച്ഛന്റേയും മകന്റേയും ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവരുന്നത്
സെയ്ഫിനൊപ്പം പട്ടൗഡിയില്‍ കൃഷി ചെയ്യാനിറങ്ങി തൈമൂര്‍; വൈറലായി ചിത്രങ്ങള്‍
Updated on: 
1 min read

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താര ജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരുടെ മകന്‍ തൈമൂറിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരകുടുംബം. അതിനിടെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത് സെയ്ഫിന്റേയും തൈമൂറിന്റേയും പുതിയ ചിത്രങ്ങളാണ്. പട്ടൗഡി പാലസില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയ അച്ഛന്റേയും മകന്റേയും ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവരുന്നത്. 

കൃഷി ചെയ്യാനായി തടം കോരിയിട്ടിരിക്കുന്ന സ്ഥലത്ത് ഒന്നിച്ച് സമയം ചെലവഴിക്കുകയാണ് ഇരുവരും. വെള്ളം നിറഞ്ഞു ഒഴുകി പോകാനുള്ള ഓവു ചാലില്‍ ഇറങ്ങി നിന്നു കളിക്കുകയാണ് തൈമൂര്‍. കഴിഞ്ഞ മാസമാണ് സെയ്ഫ് അലി ഖാനും കരീനയും തൈമൂറും പട്ടൗഡിയില്‍ പോയത്. അന്ന് എടുത്തതായിരിക്കാം ഈ ചിത്രങ്ങള്‍ എന്നാണ് കരുതുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FilmyDotcom (@filmydotcom) on

മുംബൈയിലെ കുടുംബത്തിനൊപ്പം തന്റെ ഗര്‍ഭകാലം ചെലവഴിക്കുകയാണ് കരീന. ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഹെഡ് മസാജ് ചെയ്തു തരുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. അതിനിടെ സെയ്ഫ് ഷൂട്ടിങ് തിരക്കിലാണ്. ഭൂക് പൊലീസ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. കൂടാതെ നിരവധി ചിത്രങ്ങളും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com