'എടാ ഇത് പണിയാകില്ലേ, ഇത് സൂപ്പർ സ്റ്റാറിന് കൊടുക്കുന്ന ടൈറ്റിൽ കാർഡാണ്'; ആ സർപ്രൈസിനെക്കുറിച്ച് സൈജു കുറുപ്പ്

പക്ഷേ എന്ത് പരിപാടിയാണെന്ന് എനിക്കറിയില്ല.
Mohiniyattam, Saiju Kurup
Mohiniyattam, Saiju Kurupഇൻസ്റ്റ​ഗ്രാം
Updated on
1 min read

സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു സൈജു. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടുന്നത്. സൈജു കുറുപ്പിന് ഒരു സ്പെഷ്യൽ ടൈറ്റിൽ കാർഡും അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. സിനിമയ്ക്കൊപ്പം തന്നെ സൈജുവിന്റെ ടൈറ്റിൽ കാർഡും ആരാധകർ ചർച്ചയാക്കുകയാണ്.

ഇപ്പോഴിതാ ഈ ടൈറ്റിൽ കാർഡിനെക്കുറിച്ച് റിപ്പോർട്ടർ ചാനലിനോട് സൈജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.‌ "എനിക്ക് പേടിയായിരുന്നു. മിഥുന്റെ പേര് കാണുമെന്ന് എനിക്കറിയാമായിരുന്നു. സൈജു ചേട്ടാ നിങ്ങൾക്ക് വേണ്ടി ഞാനൊരു പരിപാടി വച്ചിട്ടുണ്ടെന്ന് കൃഷ്ണദാസ് എന്നോട് സൂചിപ്പിച്ചിരുന്നു.

പക്ഷേ എന്ത് പരിപാടിയാണെന്ന് എനിക്കറിയില്ല. ഞാൻ വിചാരിച്ചു താങ്ക്സ് കാർഡിൽ എന്തെങ്കിലും ഉണ്ടാകുമെന്ന്. റിലീസിന് മുൻപാണ് ഞാൻ ടൈറ്റിൽ കാർഡിന്റെ കാര്യം അറിയുന്നത്. ഇവർ അത് സോഷ്യൽ മീഡിയയിൽ എനിക്ക് ഫോട്ടോ എടുത്ത് അയച്ചു തന്നു. അപ്പോൾ‌ ഞാൻ‌ ​ഗ്രൂപ്പിൽ പറഞ്ഞു. തോമസ് ചേട്ടനും ദാസനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാനുമുണ്ട് ആ ​ഗ്രൂപ്പിൽ.

Mohiniyattam, Saiju Kurup
ടൊവിനോയ്ക്കൊപ്പം കാമിയോ റോളിൽ പൃഥ്വിരാജും; ബോക്സ് ഓഫീസിൽ കുതിച്ച് 'പള്ളിച്ചട്ടമ്പി'

എടാ ഇത് പണിയാകില്ലേ, ഇത് സൂപ്പർ സ്റ്റാറിന് കൊടുക്കുന്ന ടൈറ്റിൽ കാർഡ് ആണ് എന്ന്. ഈ മൂന്നു പേരും എന്റെ മെസേജിനോട് പ്രതികരിച്ചില്ല. ഒന്നില്ലെങ്കിൽ ഇത് ഓക്കെയാണ് ചേട്ടാ എന്നെങ്കിലും പറയണ്ടേ. ഇത് ഒന്നും പറഞ്ഞില്ല, അവർ ആ വോയ്സ് മെസേജ് കേൾക്കാത്ത പോലെ ആയിരുന്നു.

Mohiniyattam, Saiju Kurup
'അയാൾ എന്നെ മോശമായി സ്പർശിച്ചു'; തെന്നിന്ത്യൻ സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി ഡെയ്സി ഷാ

പിന്നെ ഞാൻ അത് വിട്ടു. തിയറ്ററിൽ എത്തിക്കഴിഞ്ഞപ്പോഴേക്കും ആളുകൾക്ക് ശരിക്കും ചിരിയാണ് വന്നത്. അപ്പോൾ എനിക്ക് സമാധാനമായി. അതായിരുന്നു ശരിക്ക് ഇവരുടെ ഉദ്ദേശ്യം. പക്ഷേ 150 എന്നുള്ള ആ കണക്ക് ശരിയാണ് കേട്ടോ".- സൈജു കുറുപ്പ് പറഞ്ഞു. ശശിധരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സൈജുവെത്തിയത്.

Summary

Cinema News: Saiju Kurup talks about his 150th title card.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com