

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'ദ് തേർഡ് മർഡറി'ന്റെ റിലീസ് തീയതി പുറത്ത്. സൈക്കോളജിക്കൽ ത്രില്ലറായെത്തുന്ന ചിത്രം ഒക്ടോബർ രണ്ടിനാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 'റോയ് ', 'അരികിൽ ഒരാൾ', 'ചാപ്‌റ്റേഴ്‌സ് ', 'വൈ'എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, സജൽ സുദർശനൻ, അനന്യ, ലിയോണ, ഫറാ ഷിബില തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, എഡിറ്റർ- വി സാജൻ, കഥ- എം എസ് ഫൈസൽ ഖാൻ,
സംഗീതം ആന്റ് പശ്ചാത്തല സംഗീതം- മെജോ ജോസഫ്, പ്രൊജക്ട് ഡിസൈനർ- ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അരുൺ വി എസ്, മനാഫ് വള്ളക്കടവ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടർ എം ആർ വിബിൻ,
ഷമീർ എസ്, പ്രൊഡക്ഷൻ കോർഡിനേറ്റർ- ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, മേക്കപ്പ്- അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ- എ ബി ജുബിൻ, സൗണ്ട് മിക്സിങ് - വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ്, ഡി ഐ പ്രൊഡ്യൂസർ- രമേഷ് സി പി,
വിഎഫ്എക്സ്- ഐ വി എഫ് എക്സ് കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, സ്റ്റിൽസ്- ഷാലു പേയാട്, പബ്ലിസിറ്റി- ഫണൽ മീഡിയ, ദുബായ്, വിതരണം- സ്വർണലയ സിനിമാസ്, പി ആർ ഒ- എ എസ് ദിനേശ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates