പിള്ളേരുടെ കുതിപ്പില്‍ ലാലേട്ടനും വീണു...; 300 കോടിയിലേക്ക് കുതിച്ച് സൈയാര; മുമ്പില്‍ ഒരൊറ്റ സിനിമ മാത്രം!

പുത്തന്‍ താരോദയത്തിന് സാന്നിധ്യം വഹിക്കുകയാണ് ബോളിവുഡ്
Saiyaara
Saiyaaraഎക്സ്
Updated on
1 min read

കാലങ്ങള്‍ക്ക് ശേഷം പുത്തന്‍ താരോദയത്തിന് സാന്നിധ്യം വഹിച്ചു കൊണ്ടിരിക്കുകയാണ് ബോളിവുഡ്. ട്രേഡ് അനലിസ്റ്റുകളുടേയും സിനിമാ പണ്ഡിറ്റുകളുടെയുമെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ് സൈയാര. അഹാന്‍ പാണ്ഡെയേയും അനീത് പദ്ദയേയും നായകനും നായികയുമാക്കി മോഹിത് സൂരിയൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസമാകുമ്പോഴേക്കും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൈയാര.

Saiyaara
'ഡോക്ടര്‍ വരാന്‍ വൈകി, ആദ്യത്തെ കുഞ്ഞിനെ നഷ്ടമായി, പക്ഷെ ഞാന്‍ കരഞ്ഞില്ല'; ഉള്ളുനീറി ശാന്തി കൃഷ്ണ

ജൂലൈ 18 നായിരുന്നു സിനിമയുടെ റിലീസ്. നായകനും നായികയും പുതുമുഖങ്ങളാണ്. ബിഗ് ബജറ്റ് പ്രൊമോഷന്‍ പരിപാടികളൊന്നുമില്ലാതെയാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ചിത്രം ആരാധകര്‍ ഏറ്റെടുത്തു. കാലങ്ങളായി ബോളിവുഡ് തിയറ്ററിലെത്തിക്കാന്‍ കഷ്ടപ്പെടുന്ന യുവ തലമുറയാണ് സൈയാരയെ നെഞ്ചേറ്റിയത്. അതോടെ ചിത്രം കേറിയങ്ങ് കൊളുത്തി. ആ കുതിപ്പില്‍ വീണത് ബോളിവുഡിലെ പ്രമുഖരാണ്.

Saiyaara
'ഇന്നായിരുന്നെങ്കിൽ കൊലവെറിയേക്കാൾ ഹിറ്റായേനെ'; ത്രീയുടെ പരാജയത്തെക്കുറിച്ച് ശ്രുതി ഹാസൻ

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതിനോടകം ഇന്ത്യയില്‍ നിന്നും നേടിയത് 217.25 കോടിയാണ്. ഗ്രോസ് 228.9 കോടിയാണ്. വിദേശത്തു നിന്നും ചിത്രം നേടിയത് 52.85 കോടിയാണ്. അങ്ങനെ സിനിമയുടെ ആകെ കളക്ഷന്‍ 281.75 കോടിയിലെത്തിയിരിക്കുകയാണ്. ഇന്നലെ മാത്രം ചിത്രം 26.5 കോടി നേടി. റിലീസ് ചെയ്ത് ഒമ്പതാം ദിവസവും ഇത്രയും ഉയര്‍ന്ന തുക കളക്ട് ചെയ്യാന്‍ സാധിച്ചത് സിനിമയുടെ ലോങ് റണ്‍ സാധ്യത വെളിപ്പെടുത്തുന്നതാണ്. ഇന്നത്തെ കളക്ഷന്‍ കൂടിയെത്തുമ്പോള്‍ സൈയാരയുടെ കളക്ഷന്‍ 300 കോടി കടക്കുമെന്നുറപ്പാണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് സൈയാര. ഒന്നാമതുള്ളത് 600 കോടി നേടിയ ഛാവയാണ്. വിക്കി കൗശല്‍ നായകനായ ചിത്രമാണ് ഛാവ. 693 കോടിയാണ് ഇന്ത്യയില്‍ നിന്നും ഛാവ നേടിയത്. അതേസമയം സൈയാര ബോളിവുഡിലെ വമ്പന്മാരെ മാത്രമല്ല പിന്നിലാക്കിയത്. ഈ വര്‍ഷത്തെ വലിയ പാന്‍ ഇന്ത്യന്‍ വിജയങ്ങളിലൊന്നായ മോഹന്‍ലാല്‍ ചിത്രം എമ്പുരാനേയും സൈയാര പിന്നിലാക്കി. 265 കോടിയാണ് എമ്പുരാന്‍ നേടിയത്.

യുവതലമുറയുടെ പ്രിയപ്പെട്ട ചിത്രമായി മാറിയിരിക്കുകയാണ് സൈയാര. താരപുത്രനായ അഹാന്‍ തന്റെ അരങ്ങേറ്റത്തില്‍ കയ്യടി നേടുകയാണ്. പൊതുവെ താരപുത്രന്മാരേയും പുത്രിമാരേയും സംശയത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ തന്റെ പ്രകടനം കൊണ്ട് എല്ലാവരുടേയും കയ്യടി നേടാന്‍ അഹാന് സാധിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. നായികയായി എത്തിയ അനീത് പദ്ദയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. സമീപകാലത്ത് യുവതാരങ്ങളില്‍ നിന്നുള്ള മികച്ച പ്രകടനങ്ങളിലൊന്നാണ് സൈയാരയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Summary

Saiyaara becomes the second highest grosser of bollyood this year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com