'എന്റെ മാഗി', രേവതിക്കൊപ്പം ഡാന്‍സ് ചെയ്ത് സല്‍മാന്‍ ഖാന്‍; 32 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നു

സൽമാൻ ഖാൻ നായകനായി എത്തുന്ന ടൈ​ഗർ 3ലാണ് രേവതി അഭിനയിക്കുക
ബി​ഗ് ബോസ് വേദിയിൽ സൽമാൻ ഖാനും രേവതിയും/ വിഡിയോ സ്ക്രീൻഷോട്ട്, ലവ് പോസ്റ്റർ
ബി​ഗ് ബോസ് വേദിയിൽ സൽമാൻ ഖാനും രേവതിയും/ വിഡിയോ സ്ക്രീൻഷോട്ട്, ലവ് പോസ്റ്റർ
Updated on: 
1 min read

മൂന്ന് ദശാബ്ദങ്ങള്‍ക്കു ശേഷം സല്‍മാന്‍ ഖാനൊപ്പം വീണ്ടും ഒന്നിക്കാന്‍ രേവതി. ബിഗ് ബോസ് സീസണ്‍ 16ന്റെ വേദിയില്‍ വച്ചായിരുന്നു വെളിപ്പെടുത്തല്‍. രേവതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാം വെങ്കിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ബിഗ് ഹോസ് വേദിയില്‍ എത്തിയത്. ചിത്രത്തിലെ നായികയായ കാജോളും രേവതിക്കൊപ്പമുണ്ടായിരുന്നു. 

തന്റെ മുന്‍കാല നായികയെ ഏറെ സ്‌നേഹത്തോടെയാണ് സല്‍മാന്‍ സ്വാഗതം ചെയ്തത്. രേവതിയുടെ അടുത്തേക്ക് ചെന്ന് നിറചിരിയോടെ ആലിംഗനം ചെയ്താണ് വേദിയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് സാത്തിയാ തൂനെ ക്യാ കിയ എന്ന ഗാനം മുഴങ്ങി. ഇതോടെ രേവതിയുടെ കൈ പിടിച്ച് സല്‍മാന്‍ ഡാന്‍സ് ചെയ്യുകയായിരുന്നു. അതിനു പിന്നാലെയാണ് ടൈഗറില്‍ ഒന്നിക്കുന്ന വിവരം സല്‍മാന്‍ വെളിപ്പെടുത്തിയത്.

രേവതി ടൈഗര്‍ 3ല്‍

ഇത് എന്റെ മാഗിയാണ്, എന്റെ പ്രിയതമ. ഇപ്പോള്‍ എനിക്കൊപ്പം ടൈഗര്‍ ചെയ്യുകയാണ്. - എന്നാണ് സല്‍മാന്‍ പറഞ്ഞത്. ഇത് കേട്ട് അത്ഭുതത്തോടെ ശരിയാണോ എന്ന് കാജോള്‍ രേവതിയോട് ചോദിച്ചു. അതെയെന്ന് താരം മറുപടി പറയുകയായിരുന്നു. 32 വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 1991ല്‍ റിലീസ് ചെയ്ത ലവ് എന്ന സിനിമയിലാണ് സല്‍മാനും രേവതിയും ഒന്നിച്ചത്. രേവതിയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു അത്. മാഗി എന്നായിരുന്നു ചിത്രത്തിലെ രേവതിയുടെ പേര്. 

ടൈഗര്‍ 3ല്‍ രേവതിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രഹസ്യാന്വേഷണ സംഘത്തിലെ തലവനായാണ് രേവതി പ്രത്യക്ഷപ്പെടുക. കത്രീന കൈഫ് നായികയാവുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക.
 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
Antony Perumbavoor
X

FOLLOW US

ON GOOGLE DISCOVER