70 പേര്‍ക്ക് ഒരു ബാത്ത് റൂം, പല്ലികളും വിസര്‍ജ്യവും നിറഞ്ഞിരിക്കും; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍

1998 ലെ കൃഷ്ണ മൃഗ വേട്ട കേസിലാണ് സല്‍മാന്‍ ഖാന്‍ അകത്താകുന്നത്
Salman Khan
Salman Khan
Updated on
1 min read

വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമാണ് സല്‍മാന്‍ ഖാന്റേത്. ജയിലിലും പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിന്റെ ദ അലയന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ജയില്‍ ജീവിതത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ സംസാരിച്ചിരുന്നു. സല്‍മാന്റെ സഹോദരനും നടനുമായ സൊഹെയ്ല്‍ ഖാന്‍ ഷോയിലെ മത്സരാര്‍ത്ഥിയാണ്. സഹോദരന് പിന്തുണയുമായി എത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍.

''വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. വളരെ ചെറിയൊരു മുറിയായിരുന്നു. കമ്പി അഴികളുണ്ടായിരുന്നു. ആ ചെറിയ മുറിയില്‍ 50-60-70 പേരുണ്ടായിരുന്നു. എല്ലാവര്‍ക്കുമായി ഒരു ബാത്ത് റൂം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സ്‌റ്റൈലിലായിരുന്നു അത്. ഇടയ്ക്ക് പല്ലികളുണ്ടാകം. അത് മുഴുവന്‍ നിറഞ്ഞിരിക്കുകയായിരിക്കും'' എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

നാല് തവണയായി പതിനെട്ട് ദിവസമാണ് സല്‍മാന്‍ ഖാന്‍ ജയില്‍ വാസം അനുഭവിച്ചത്. 1998 ലെ കൃഷ്ണ മൃഗ വേട്ട കേസിലാണ് സല്‍മാന്‍ ഖാന്‍ അകത്താകുന്നത്. നേരത്തെ 2008 ല്‍ കോയല്‍ പൂരിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയില്‍ വാസത്തെക്കുറിച്ച് സല്‍മാന്‍ സംസാരിച്ചിരുന്നു. ജയിലില്‍ താന്‍ നേരിട്ട പ്രതിസന്ധി വൃത്തിയുള്ള ബാത്ത് റൂം മാത്രമാണെന്നാണ് അന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

1998 ലാണ് സല്‍മാന്‍ ഖാന്‍ ആദ്യം ജയിലിലാകുന്നത്. മൂന്ന് ദിവസമായിരുന്നു ജയിലില്‍ കിടന്നത്. പിന്നീട് 2006 ല്‍ ആറ് ദിവസവും 2007 ല്‍ മറ്റൊരു ആറ് ദിവസവും ശിക്ഷ അനുഭവിച്ചു. പിന്നീട് 2018 ല്‍ രണ്ട് ദിവസവും കസ്റ്റഡിയില്‍ കഴിയുകയുണ്ടായി. സഹോദരന്‍ സൊഹെയ്ല്‍ ഖാനുമായി ഷോയില്‍ വച്ച് സല്‍മാന്‍ ഖാന്‍ നടത്തിയ സംസാരവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. സൊഹെയ്‌ലും മുന്‍ ഭാര്യയും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ചടക്കം സല്‍മാന്‍ ഖാന്‍ സംസാരിച്ചിരുന്നു.

Summary

Salman Khan remembers his time in the jail. Recalls there was only one bathroom for 70 people.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com