രാജ്യത്തെ കർഷക പ്രക്ഷോഭം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സെലിബ്രിറ്റികളാണ് ഇതിനോടകം രംഗത്തെത്തിയത്. എന്നാൽ ബോളിവുഡിലെ സൂപ്പർതാരങ്ങളെല്ലാം മൗനം തുടരുകയാണ്. ഇപ്പോൾ ആദ്യമായി കർഷക സമരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ.
മുംബൈയിലെ ഒരു മ്യൂസിക് പരിപാടിക്ക് എത്തിയ താരത്തിനോട് മാധ്യമപ്രവർത്തകരാണ് കർഷക സമരത്തെക്കുറിച്ചുള്ള ചോദ്യം ചോദിച്ചത്. അതിന് താരം നൽകിയ മറുപടി ഇങ്ങനെ; നല്ല കാര്യങ്ങൾ ഉറപ്പായും ചെയ്യണം. ഏറ്റവും ശരിയായ കാര്യങ്ങൾ ചെയ്യണം. ഏറ്റവും ശ്രേഷ്ഠമായകാര്യം ചെയ്യണം.
ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങളായ ആമിർ ഖാൻ, ഷാരുഖ് ഖാൻ തുടങ്ങിയവർ വിഷയത്തിൽ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. അതിനിടെ വിഷയം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ നവംബർ മുതൽ കർഷകർ സമരത്തിലാണ്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ഡൽഹി അതിർത്തിയിൽ സമരത്തിൽ പങ്കെടുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
